വൃത്തിയില്ലാതെ ആശുപത്രി; തൂത്തുവാരി ഗണേശ്കുമാർ

Sunday 06 March 2022 12:00 AM IST

പത്തനാപുരം: തന്റെ വികസന ഫണ്ടിൽ നിന്നുള്ള മൂന്നു കോടി രൂപയ്ക്ക് നിർമ്മിച്ച പുതിയ ആശുപത്രി മന്ദിരം ചപ്പും ചവറും നിറഞ്ഞും പൊടിപിടിച്ചും കിടക്കുന്നതു കണ്ട് ക്ഷുഭിതനായ കെ.ബി. ഗണേശ്കുമാർ എം.എൽ.എ ചൂലെടുത്ത് തൂത്തു വൃത്തിയാക്കി. ആശുപത്രി സൂപ്രണ്ട് അടക്കം ജീവനക്കാർക്ക് കണക്കിന് ശകാരവും കിട്ടി. ഇതിന്റെ ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ വൈറലാണ്.

പത്തനാപുരം മണ്ഡലത്തിലെ തലവൂർ ഗവ.ആയുർവേദ ആശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതർക്കൊപ്പമായിരുന്നു ഗണേശ്കുമാർ സന്ദർശനം നടത്തിയത്. ഈ മാസം 14നാണ് ഉദ്ഘാ‌നം നിശ്ചയിച്ചതെങ്കിലും രോഗികളുടെ തിരക്കു കാരണം പുതിയ മന്ദിരം നേരത്തേ തുറന്നിരിന്നു. ആശുപത്രിയുടെ തറയും അലമാരകളും പൊടിപിടിച്ച് കിടക്കുന്നതു കണ്ട് എം.എൽ.എ ക്ഷുഭിതനായി. അവിടെ കിടന്ന ചൂലെടുത്ത് തറ തൂത്ത് തുടങ്ങി. മരുന്ന് വാങ്ങാനെത്തിയ സ്ത്രീ താൻ തൂക്കാമെന്നു പറഞ്ഞ് ചൂൽ വാങ്ങാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും നാണക്കേട് തോന്നാൻ വേണ്ടിയാണ് താൻ തൂക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. പുതിയ ടോയ്‌ലെറ്റ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് കണ്ടതോടെ എം.എൽ.എ പൊട്ടിത്തെറിച്ചു.

ഉദ്ഘാടനത്തന് ആരോഗ്യ വകുപ്പ് മന്ത്രിയെ ക്ഷണിക്കണമെന്നാണ് ആഗ്രഹമെന്നും വൃത്തിശൂന്യമായ ഇവിടെ അവരെത്തുന്നത് തനിക്ക് നാണക്കേടാണെന്നും ചീഫ് മെഡിക്കൽ ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരെ ശകാരിച്ചുകൊണ്ട് എം.എൽ.എ പറഞ്ഞു. ആശുപത്രിയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിന് പഞ്ചായത്ത് അംഗങ്ങളോടും അതൃപ്തി പ്രകടിപ്പിച്ചു.

ശുചീകരണ തൊഴിലാളികളെ നിയമിക്കാൻ മെഡിക്കൽ ഓഫീസർ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ദിവസേന ഇരുനൂറിലധികം രോഗികൾ എത്തുന്നു. ആശുപത്രിയെ ഇങ്ങനെ വളർത്തിയതിൽ ചീഫ് മെഡിക്കൽ ഓഫീസർ അടക്കമുള്ളവർക്ക് വലിയ പങ്കുണ്ട്. അവരെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല.

ഡോ. വി. സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ്

ആയുർവേദ മെഡിക്കൽ അസോ. ഒഫ് ഇന്ത്യ

ഡോ​ക്ട​ർ​മാ​രെ​ ​അ​പ​മാ​നി​ച്ചി​ട്ടി​ല്ല​:​ഗ​ണേ​ശ് ​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​ത​ല​വൂ​രി​ൽ​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ഡോ​ക്‌​ട​ർ​മാ​രെ​ ​അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ​കെ.​ബി​ ​ഗ​ണേ​ശ് ​കു​മാ​ർ​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.​ ​ആ​ശു​പ​ത്രി​യി​ലെ​ ​വീ​ഴ്ച​യാ​ണ് ​തു​റ​ന്നു​കാ​ട്ടി​യ​ത്.​ ​ആ​രോ​പ​ണ​ത്തി​ൽ​ ​ഉ​റ​ച്ച് ​നി​ൽ​കു​ന്നു.​ ​മൂ​ന്ന് ​കോ​ടി​ ​ചെ​ല​വാ​ക്കി​യ​ ​ആ​ശു​പ​ത്രി​ ​വൃ​ത്തി​കേ​ടാ​ക്കാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ല.​ ​ഡോ​ക്ട​ർ​മാ​ർ​ക്ക് ​പ​രാ​തി​ ​ഉ​ണ്ടെ​ങ്കി​ൽ​ ​കോ​ട​തി​യി​ൽ​ ​പോ​ക​ണം.​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണ​ ​ജോ​ർ​ജ് ,​ ​വി​ഷ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​റി​പ്പോ​ർ​ട്ട് ​തേ​ടി​യി​ട്ടു​ണ്ടെ​ന്നും​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.

Advertisement
Advertisement