'സ്ത്രീശക്തി 'കലാജാഥ ഉദ്ഘാടനം കോഴിക്കോട്ട്

Sunday 06 March 2022 12:02 AM IST

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ 'സ്ത്രീശക്തി കലാജാഥ'യുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിക്കും.സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമത്തിനെതിരേ കുടുംബശ്രീ സംഘടിപ്പിച്ചു വരുന്ന സ്ത്രീപക്ഷ നവകേരളം' പരിപാടിയുടെ ഭാഗമായാണ് 'സ്ത്രീശക്തി കലാജാഥ' സംഘടിപ്പിക്കുന്നത്. സ്ത്രീധനത്തിനെതിരായ സന്ദേശം സമൂഹത്തിലെത്തിക്കുകയാണ് കലാജാഥയുടെ ലക്ഷ്യം.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, എ.കെ.ശശീന്ദ്രൻ, കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement