ഒ. വി. വിജയൻ പുരസ്‌കാരം സി.‌ എസ് മീനാക്ഷിക്ക്

Sunday 28 October 2018 1:28 AM IST

തിരുവനന്തപുരം: ഹൈദരാബാദിലെ മലയാളി കൂട്ടായ്‌മയായ നവീന സാംസ്‌കാരിക കലാകേന്ദ്രത്തിന്റെ (എൻ. എസ്. കെ. കെ) ഒ. വി. വിജയൻ സാഹിത്യ പുരസ്‌കാരം സി.‌ എസ് മീനാക്ഷിയുടെ 'ഭൗമചാപം - ഇന്ത്യൻ ഭൂപട നിർമാണത്തിന്റെ വിസ്‌മയ ചരിത്രം' എന്ന കൃതിക്ക്. അവാർഡ് ജൂറി അദ്ധ്യക്ഷൻ ബി. രാജീവൻ, ആശാ മേനോൻ, ശാരദക്കുട്ടി എന്നിവർ അടങ്ങുന്ന സമിതിയാണ് തിരഞ്ഞെടുത്തത്. 50,001 രൂപയും കീർത്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്‌ത ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.‌‌