മറക്കല്ലേ മാഞ്ചസ്റ്റർ ഡെർബി

Sunday 06 March 2022 3:25 AM IST

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്റർ ഡെർബിക്ക് ഇന്ന് കളമൊരുങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 10 മുതലാണ് മാഞ്ചസ്റ്റർ സിറ്റി - മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. 27 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ സിറ്റി ഇത്തവണയും ഒന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 47 പോയിന്റുള്ല യുണൈറ്റഡ് നാലാമതും. യുണൈറ്റഡിന്റെ തട്ടകത്തിൽ വച്ച് ഈ സീസണിൽ ഇരുടീമും മുഖാമുഖം വന്നപ്പോൾ സിറ്റി 2-0ത്തിന് ജയം നേടിയിരുന്നു.

ലൈവ്: രാത്രി 10 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും

Advertisement
Advertisement