കെ.എസ്.ആർ.ടി.സി- സ്വിഫ്ട്: യോഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Tuesday 08 March 2022 2:42 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിഫ്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർ കം കണ്ടക്ടർ തിരഞ്ഞെടുപ്പിനുള്ള യോഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും. ആകെ 5700 അപേക്ഷകളാണ് ലഭിച്ചത്. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത 2507 പേരുടെ പ്രാക്ടിക്കൽ പരീക്ഷയും ഇന്റർവ്യൂവിനും ശേഷമാണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന് കെ.എസ്.ആർ.‌ടി.സി അറിയിച്ചു.

Advertisement
Advertisement