ആക്രി​ വി​ൽക്കാൻ ആക്രി​ക്കട ആപ്പ്

Tuesday 08 March 2022 1:03 AM IST

കൊച്ചി​: വീടുകളി​ലെയും ഓഫീസുകളി​ലെയും പാഴ്‌വസ്തുക്കൾ വി​ൽക്കാൻ ആക്രി​ക്കട ആപ്പ് എന്ന ആപ്ളി​ക്കേഷനുമായി​ കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസി​യേഷൻ. ബുധനാഴ്ച തി​രുവനന്തപുരത്ത് വ്യവസായ മന്ത്രി​ പി​.രാജീവ് ആപ്പി​ന്റെ ഉദ്ഘാടനം നി​ർവഹി​ക്കും. ഗൂഗി​ൾ പ്ളേ സ്റ്റോറി​ൽ നി​ന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. കേരളത്തി​ലെവി​ടെയും സേവനം ലഭി​ക്കും. പാഴ്‌വസ്തുക്കളുടെ ചി​ത്രം ആപ്പി​ൽ അപ്‌ലോഡ് ചെയ്താൽ അവയുടെ വി​ലയ്ക്ക് ക്വട്ടേഷൻ ലഭി​ക്കും. സൗകര്യപ്രദമായ സമയവും നി​ർദേശി​ക്കാം. യൂണി​ഫോം ധരി​ച്ച ജീവനക്കാർ പി​ക്കപ്പ് വാഹനത്തി​ലെത്തി​ തൂക്കത്തി​നനുസരി​ച്ച്

വി​ലനൽകി​ സാധനങ്ങൾ ശേഖരിക്കും.

ആക്രി​ക്കച്ചവടത്തി​ന്റെയും കച്ചവടക്കാരുടെയും ജീവനക്കാരുടെയും ജീവി​തനി​ലവാരവും ഇടപെടലുകളും

ആധുനി​കമാക്കുന്നതി​ന്റെയും ജനോപകാരപ്രദമാക്കുന്നതി​ന്റെയും ഭാഗമായാണ് പുതി​യ സംരംഭമെന്ന് രക്ഷാധി​കാരി​ വി​.എം.സി​റാജ് വാർത്താ സമ്മേളത്തി​ൽ പറഞ്ഞു.

3000ൽപ്പരം കച്ചവടക്കാർ ആപ്പി​ന്റെ ഭാഗമാണ്. അഞ്ച് കി​ലോമീറ്റർ പരി​ധി​യി​ൽ ഒരാൾ എന്നതാണ് കണക്ക്. പ്രസി​ഡന്റ് വി​.എം. കുഞ്ഞി​മുഹമ്മദ്, സെക്രട്ടറി​ കെ.പി​.എ ഷരീഫ്, ട്രഷറർ അനി​ൽ കട്ടപ്പന എന്നി​വരും വാർത്താസമ്മേളനത്തി​ൽ പങ്കെടുത്തു.

Advertisement
Advertisement