വനിത ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Tuesday 08 March 2022 12:00 AM IST

തിരുവനന്തപുരം: സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടെയും പുരുഷൻമാരുടെയും പൊതു ഉത്തരവാദിത്തമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അടുത്ത തലമുറയെ ലിംഗസമത്വം ഉറപ്പാക്കി വളർത്തണം. ഇതോടൊപ്പം സമൂഹത്തിന്റെ കാഴ്ചപ്പാടും മാറണമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വനിതാശിശു വികസന വകുപ്പിന്റെ അഞ്ച് പുതിയ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.

Advertisement
Advertisement