കലഞ്ഞൂരിൽ കൃഷിഓഫീസറില്ല

Monday 07 March 2022 11:19 PM IST

കലഞ്ഞൂർ: കലഞ്ഞൂർ കൃഷിഭവനിൽ കൃഷിഓഫീസറുടെ കുറവ് കർഷകരെ ദുരിതത്തിലാക്കുന്നു. ഒരു മാസംകൊണ്ട് കർഷകർ വളരെ ബുദ്ധിമുട്ടിലാണ്. ഏനാദിമംഗലം കൃഷി ഓഫീസർക്ക് ചാർജ് കൊടുത്തെങ്കിലും കലഞ്ഞൂർ കൃഷി ഓഫീസിൽ വരാറില്ല. നാല് മാസം മുൻപ് കലഞ്ഞൂർ കൃഷി ഓഫീസർ സ്ഥലം മാറിയതിനെതുടർന്ന് താത്കാലിക നിയമനം നടത്തിയങ്കിലും മാറിപ്പോയി.
കൃഷിഒാഫീസിൽ നിന്ന് സഹായം കിട്ടാൻ കർഷകർ ഏനാദിമംഗലം കൃഷിഭവനിൽ പോയി അനുവാദം വാങ്ങേണ്ട അവസ്ഥയാണ്. പരിഹാരം കാണണമെന്ന് കർഷകർ അവശ്യപെട്ടു.

Advertisement
Advertisement