കേരളസർവകലാശാല പരീക്ഷാ ടൈംടേബിൾ

Tuesday 08 March 2022 12:00 AM IST

തിരുവനന്തപുരം: ഏഴാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (2008 സ്‌കീം, 2013 സ്‌കീം), ഒന്നാം സെമസ്റ്റർ സി.ആർ.സി.ബി.എസ് ബി.ബി.എ ലോജിസ്റ്റിക്സ് (റെഗുലർ 2020 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ബി.ടെക് ആറാം സെമസ്റ്റർ (2013 സ്‌കീം) സപ്ലിമെന്ററി, മൂന്നാം സെമസ്റ്റർ (2018 സ്‌കീം) റെഗുലർ - യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ സർവകലാശാല ക്യാമ്പസിലെ റീവാലുവേഷൻ സെക്ഷനിൽ മാർച്ച് 8 മുതൽ 11 വരെ ഹാജരാകണം.

ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2019 അഡ്മിഷൻ റെഗുലർ, 2017 & 2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.

സർവകലാശാല ഗവേഷക യൂണിയനും ഐ.ക്യു.എ.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന യു.ജി.സി നെറ്റ് ജനറൽ പേപ്പർ കോച്ചിംഗ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫോൺ : 8156912014, 7012794656. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ

സീ​റ്റ് ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​ദേ​ശീ​യ​ ​ശി​ശു​ക്ഷേ​മ​ ​സം​ഘ​ട​ന​യാ​യ​ ​നാ​ഷ​ണ​ൽ​ ​ചൈ​ൽ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​കൗ​ൺ​സി​ൽ​ ​ന​ട​ത്തു​ന്ന​ ​മോ​ണ്ടി​സോ​റി​ ​അ​ദ്ധ്യാ​പ​ന​ ​കോ​ഴ്സി​ന്റെ​ ​പു​തി​യ​ ​ബാ​ച്ചി​ൽ​ ​സീ​റ്റ് ​ഒ​ഴി​വു​ണ്ട്.​ ​വ​നി​ത​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ്രാ​യ​പ​രി​ധി​ ​ഇ​ല്ല.​ ​പ​ത്താം​ ​ക്ലാ​സ് ​യോ​ഗ്യ​ത​ ​ഉ​ള്ള​വ​ർ​ക്ക് ​മു​ത​ൽ​ ​കോ​ഴ്സി​ന് ​അ​പേ​ക്ഷി​ക്കാം.​ ​അ​ദ്ധ്യാ​പ​ന​ത്തി​നു​ള്ള​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സ്,​ ​ഡി​പ്ലോ​മ​ ​കോ​ഴ്സ്,​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​കോ​ഴ്സ് ​എ​ന്നി​വ​യും​ ​ടി.​ടി.​സി​ ​ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള​ ​അ​ഡ്വാ​ൻ​സ്ഡ് ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ളു​മാ​ണ് ​പ്ര​ധാ​ന​മാ​യും​ ​ന​ൽ​കു​ന്ന​ത്.​ ​ഇ​തോ​ടൊ​പ്പം​ ​സൗ​ജ​ന്യ​ ​സ്‌​പോ​ക്ക​ൺ​ ​ഇം​ഗ്ലീ​ഷ് ​ക്ലാ​സു​ക​ളും​ ​ല​ഭി​ക്കും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 9846808283.​ ​വെ​ബ്‌​സൈ​റ്റ്‌​:​ ​h​t​t​p​s​:​/​/​n​c​d​c​o​n​l​i​n​e.​o​rg

Advertisement
Advertisement