ക്വാർട്ടറിലേക്ക് കണ്ണുനട്ട്

Tuesday 08 March 2022 4:55 AM IST

യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ

ബയേൺ -സാൽസ് ബുർഗ്, ലിവർപൂൾ - ഇന്റർ മിലാൻ

മ്യൂണിക്ക്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദ മത്സരങ്ങളിൽ ബയേൺ മ്യൂണിക്കും ആർ ബി സാൽസ് ബുർഗും തമ്മിലും ലിവർപൂളും ഇന്റർമിലാനും തമ്മിലും ഏറ്റുമുട്ടും. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 1.30 മുതലാണ്.ആദ്യപാദത്തിൽ സാൽസ്ബുർഗിന്റെ തട്ടകത്തിൽ 1-1ന്റെ സമനിലയിൽ കുരുങ്ങിയ ബയേണിന് ഇന്ന് സ്വന്തം മൈതാനത്ത് ജയിച്ചാലേ ക്വാർട്ടറിൽ എത്താനാകൂ.

ഇന്റർമിലാനെതിരെ ആദ്യപാദത്തിൽ അവരുടെ തട്ടകത്തിൽ 2-0ത്തിന്റെ വിജയം നേടിയ മികച്ച മുൻതൂക്കം നൽകുന്ന ആത്മ വിശ്വാസവുമായാണ് ലിവർപൂൾ ആൻഫീൽഡിൽ ഇന്നിറങ്ങുന്നത്.

ലൈവ് : സോണിചാനലുകളിലും സോണിലൈവിലും.

Advertisement
Advertisement