കൊച്ചി മെട്രോയെ സ്വന്തമാക്കി വനിതകൾ

Wednesday 09 March 2022 12:18 AM IST

കൊ​ച്ചി​:​ ​വ​നി​താ​ദി​ന​ത്തി​ൽ​ ​കൊ​ച്ചി​ ​മെ​ട്രോ​യെ​ ​വ​നി​ത​ക​ൾ​ ​സ്വ​ന്ത​മാ​ക്കി.​ ​പ​രി​ധി​യി​ല്ലാ​ത്ത​ ​സൗ​ജ​ന്യ​യാ​ത്ര​യ്ക്ക് ​പു​റ​മെ​ ​സൈ​ക്ല​ത്തോ​ൺ,​ ​ഫ്ളാ​ഷ് ​മോ​ബ്,​ ​തെ​രു​വു​ ​നാ​ട​കം,​ ​മ്യൂ​സി​ക് ​ബാ​ൻ​ഡ്,​ ​മ്യൂ​സി​ക്ക​ൽ​ ​ചെ​യ​ർ​ ​മ​ത്സ​രം​ ​എ​ന്നി​വ​യി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യി​ ​വ​നി​താ​ദി​നം​ ​കൊ​ച്ചി​ ​മെ​ട്രോ​യും​ ​വ​നി​താ​ ​യാ​ത്ര​ക്കാ​രും​ ​ആ​ഘോ​ഷ​മാ​ക്കി.
ഇ​ന്ന​ലെ 40402​ ​വ​നി​താ​ ​യാ​ത്ര​ക്കാ​രാ​ണ് ​രാ​ത്രി​ ഒമ്പത് വ​രെ​ ​മെ​ട്രോ​യി​ലെ​ ​സൗ​ജ​ന്യ​യാ​ത്രാ​ ​സ​മ്മാ​നം​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ഇടപ്പള്ളി സ്റ്റേഷനിൽ മാത്രം 6332 വനിതാ യാത്രാക്കാർ കയറി. ​67074 ആണ് ആകെ യാത്രാക്കാർ ​രാ​വി​ലെ​ ​മു​ത​ൽ​ ​പ​തി​വ് ​യാ​ത്ര​ക്കാ​രി​ക​ൾ​ക്ക് ​പു​റ​മെ​ ​നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ ​ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ​ ​നി​ന്നു​പോ​ലും​ ​മെ​ട്രോ​ ​യാ​ത്ര​യ്ക്കാ​യെ​ത്തി.​ ​പ​ല​രു​ടെ​യും​ ​മു​ഖ​ത്ത് ​ആ​ദ്യ​മാ​യി​ ​മെ​ട്രോ​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​തി​ന്റെ​ ​സ​ന്തോ​ഷ​വും​ ​ആ​കാം​ക്ഷ​യും​ ​നി​റ​ഞ്ഞി​രു​ന്നു.
പ്രാ​യ​ഭേ​ദ​മെ​ന്യേ​ ​എ​ല്ലാ​ ​വ​നി​ത​ക​ൾ​ക്കും​ ​കൗ​ണ്ട​റി​ൽ​ ​നി​ന്ന് ​ക്യൂ.​ആ​ർ​ ​കോ​ഡ് ​ടി​ക്ക​റ്റ് ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കി.​ ​
ഏ​തു​സ്റ്റേ​ഷ​നി​ൽ​ ​നി​ന്നും​ ​ഏ​തു​സ്റ്റേ​ഷ​നി​ലേ​ക്കും​ ​എ​ത്ര​ ​ത​വ​ണ​ ​വേ​ണ​മെ​ങ്കി​ലും​ ​സൗ​ജ​ന്യ​മാ​യി​ ​യാ​ത്ര​ ​ചെ​യ്യാം​ ​എ​ന്ന​താ​യി​രു​ന്നു​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​ക​ർ​ഷ​ണം.​ ​ഈ​ ​സൗ​ക​ര്യം​ ​ഉ​പ​യോ​ഗി​ച്ച് ​പേ​ട്ട​ ​മു​ത​ൽ​ ​ആ​ലു​വ​ ​വ​രെ​യും​ ​തി​രി​ച്ചു​മെ​ല്ലാം​ ​ഒ​ന്നി​ലേ​റെ​ത്ത​വ​ണ​ ​യാ​ത്ര​ ​ചെ​യ്ത​വ​രും​ ​ഏ​റെ.​ ​ടി​ക്ക​റ്റ് ​നി​ധി​ ​പോ​ലെ​ ​കൊ​ണ്ടു​പോ​യ​വ​രു​മു​ണ്ട്.
മെ​ൻസ്ട്രു​വ​ൽ​ ​
ക​പ്പ് ​വി​ത​ര​ണം
യാ​ത്ര​ ​ചെ​യ്യാ​നെ​ത്തി​യ​ ​സ്ത്രീ​ക​ൾ​ക്ക് ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​ ​സ്റ്റേ​ഡി​യം​ ​സ്റ്റേ​ഷ​നി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​മെ​ൻസ്ട്രു​വ​ൽ​ ​ക​പ്പ് ​സൗ​ജ​ന്യ​മാ​യി​ ​വി​ത​ര​ണം​ ​ചെ​യ്ത് ​കെ.​എം.​ആ​ർ.​എ​ൽ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ലോ​ക്‌​നാ​ഥ് ​ബെ​ഹ്റ​ ​കൊ​ച്ചി​ ​മെ​ട്രോ​യു​ടെ​ ​വ​നി​താ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു. എ​ച്ച്.​എ​ൽ.​എ​ൽ,​ ​ഐ.​ഒ.​സി.​എ​ൽ​ ​എ​ന്നി​വ​യു​മാ​യി​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ച്ച​ ​​ ​ക​പ്പ് ​വി​ത​ര​ണ​ ​ബോ​ധ​ത്ക​ര​ണ​ ​പ​രി​പാ​ടി​യി​ൽ​ ​കെ.​എം.​ആ​ർ.​എ​ൽ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​മാ​രാ​യ​ ​മി​നി​ ​ഛ​ബ്ര,​ ​സി.​ ​നി​രീ​ഷ്,​ ​എ​ച്ച്.​എം.​എ​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​ആ​ഷി​ഷ് ​നാ​യ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു. ആ​ലു​വ,​ ​ക​ള​മ​ശേ​രി,​ ​ഇ​ട​പ്പ​ള്ളി,​ ​എം.​ജി​ ​റോ​ഡ്,​ ​എ​റ​ണാ​കു​ളം​ ​സൗ​ത്ത്,​ ​വൈ​റ്റി​ല​ ​സ്റ്റേ​ഷ​നു​ക​ളി​ലും മെ​ൻസ്ട്രു​വ​ൽ​ ​ക​പ്പ് ​വി​ത​ര​ണം​ ​ചെ​യ്തു.​ ​
വ​നി​താ​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​എ​ല്ലാ​ ​സ്‌​റ്റേ​ഷ​നു​ക​ളും​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി​ ​അ​ല​ങ്ക​രി​ച്ചി​രു​ന്നു.

Advertisement
Advertisement