സി.പി.എം വികസന രേഖ പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്യും

Wednesday 09 March 2022 12:00 AM IST

തിരുവനന്തപുരം: എറണാകുളത്ത് പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസന നയരേഖ മേയ്, ജൂൺ മാസങ്ങളിലായി പാർട്ടിയുടെ എല്ലാ കീഴ്ഘടകങ്ങളിലും ചർച്ച ചെയ്യാൻ സി.പി.എം.ഉപരി ഘടകങ്ങളിലെ അംഗങ്ങൾ പങ്കെടുത്താവും യോഗങ്ങൾ . ജില്ലാ കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളും ഏരിയാ കമ്മിറ്റികളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റികളിൽ ജില്ലാ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ചിൽ ഏരിയാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.

എൽ.ഡി.എഫിലും സർക്കാരിലും പൊതുജനങ്ങളിലാകെയും വികസന നയരേഖ സംബന്ധിച്ച കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനുള്ള ചർച്ചകൾ സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ വ്യക്തമാക്കി. രേഖ എൽ.ഡി.എഫിലും സർക്കാരിലും പൊതുജനങ്ങളിലാകെയും ചർച്ച ചെയ്ത് വികസനത്തെ സംബന്ധിച്ച പൊതുബോധം രൂപീകരിക്കും. അതിന്റെ അടിസ്ഥാനത്തിൽ വികസന പരിപാടികൾ ആവിഷ്കരിക്കുമെന്ന് കോടിയേരി വ്യക്തമാക്കി.

സി.​പി.​എം​ ​നേ​തൃ​യോ​ഗ​ങ്ങ​ൾ​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​എ​റ​ണാ​കു​ളം​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​രൂ​പീ​ക​രി​ച്ച​ ​പു​തി​യ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യു​ടെ​യും​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റെ​യും​ ​ആ​ദ്യ​യോ​ഗം​ ​ഇ​ന്ന് ​എ.​കെ.​ജി​ ​സെ​ന്റ​റി​ൽ​ ​ചേ​രും.​ ​രാ​വി​ലെ​ ​ആ​ദ്യം​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗം​ ​ചേ​ർ​ന്ന​ ​ശേ​ഷ​മാ​കും​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ചേ​രു​ക.​ ​ക​ണ്ണൂ​ർ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​അ​വ​ത​രി​പ്പി​ക്കേ​ണ്ട​ ​ക​ര​ട് ​രാ​ഷ്ട്രീ​യ​പ്ര​മേ​യ​ത്തി​ന് ​സം​സ്ഥാ​ന​ത്ത് ​നി​ന്ന് ​കൊ​ണ്ടു​വ​രു​ന്ന​ ​ഭേ​ദ​ഗ​തി​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ക്കു​ക​യാ​ണ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ന്റെ​ ​മു​ഖ്യ​ ​അ​ജ​ൻ​ഡ.​ ​ഒ​ഴി​വു​വ​രു​ന്ന​ ​രാ​ജ്യ​സ​ഭാ​ ​സീ​റ്റു​ക​ളു​ടെ​ ​കാ​ര്യം​ ​ച​ർ​ച്ച​ ​ചെ​യ്തേ​ക്കും.

Advertisement
Advertisement