എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ

Wednesday 09 March 2022 1:50 AM IST
അറസ്റ്റ്

കോട്ടക്കൽ: വിൽപ്പനക്കായി കൊണ്ടുവന്ന അഞ്ച് ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേർ കോട്ടക്കൽ പൊലീസിന്റെ പിടിയിലായി. ഒതുക്കുങ്ങൾ ചെറുകുന്ന് വച്ച് ഇന്നലെ ഉച്ചക്കാണ് മലപ്പുറം ചോലക്കൽ ഹൗസ് അബ്ദുൽ അസിസിന്റെ മകൻ ഷമീർ, തിരുവനന്തപുരം നെയ്യാറ്റിൻകര പള്ളിച്ചാൽ ബാലരാമപുരം മൈങ്കല്ലൂർ തങ്കപ്പൻ മകൻ ഷജിമോൻ എന്നിവർ മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപിന്റെ
നേതൃത്വത്തിൽ ഉള്ള ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌പെഷൽ സ്‌ക്വാഡിന്റെ സഹായത്തോടെ കോട്ടക്കൽ പൊലീസ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി കെ. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടക്കൽ പൊലീസ് ഇൻസ്‌പെക്ടർ എം.കെ ഷാജി യുടെ നേതൃത്വത്തിൽ കോട്ടക്കൽ എസ്.ഐ പ്രിയൻ, പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ്.ഐ ഗിരീഷ്, ദിനേഷ് ഐ.കെ, മുഹമ്മദ് സലീം, ഷഹേഷ്, ജസീർ കെ.കെ, സിറാജ്ജുദ്ധീൻ, വിശ്വനാഥൻ, ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement
Advertisement