സംസ്‌കൃത സർവ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കും :ഡോ.എം.വി.നാരായണൻ

Thursday 10 March 2022 12:05 AM IST

കൊച്ചി: ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയെ കൂടുതൽ മികവുറ്റതാക്കാൻ പരിശ്രമിക്കുമെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ചുമതലയേറ്റ ഡോ. എം.വി. നാരായണൻ പറഞ്ഞു. ചുമതലയേറ്റതിനു ശേഷം സർവകലാശാല ആസ്ഥാനത്ത് എത്തിയ നാരായണൻ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു. ഗൗരവമായ ചുമതലയാണ് ഏല്പിക്കപ്പെട്ടിരിക്കുന്നത്. അത് നന്നായി നിർവ്വഹിക്കുകയാണ് ലക്ഷ്യം. സർവകലാശാലയ്ക്ക് സമ്പന്നമായ അക്കാഡമിക മികവും നല്ല അദ്ധ്യാപകവൃന്ദവും മിടുക്കരായ വിദ്യാർത്ഥികളുമുണ്ട്. നാകിന്റെ ഉന്നതമായ എ പ്ലസ് ഗ്രേഡും ലഭിച്ചിട്ടുണ്ട്. ഈ നിലവാരം നിലനിർത്തിക്കൊണ്ട് സംസ്‌കൃത സർവ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ ഡോ. എം.വി. നാരായണനെ രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ ബൊക്കെ നൽകി സ്വീകരിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ.ഡി.സലിംകുമാർ, പ്രൊഫ. എസ്. മോഹൻദാസ്, പ്രൊഫ. എം.മണിമോഹനൻ, ഡോ. സി.എം. മനോജ്കുമാർ, ഫിനാൻസ് ഓഫീസർ സുനിൽ കുമാർ.എസ്., പ്രൊഫ.വി.ലിസി മാത്യു, പ്രൊഫ. എം. എസ്. മുരളീധരൻപിള്ള, ഡോ.ശ്രീകല എം. നായർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement