സ്മാർട്ട് ക്ലാസ് കെട്ടിട നിർമ്മാണ ഉദ്ഘാടനം

Thursday 10 March 2022 12:53 AM IST

ഇളമണ്ണൂർ : കെ.പി.പി.എം സ്‌കൂളിൽ രാജ്യസഭാ എം.പി കെ. സോമപ്രസാദിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 24 ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന സ്മാർട്ട് ക്ലാസ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നടത്തി. കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം നിർവഹിച്ചു.
സ്‌കൂൾ മാനേജർ ബി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലൻ നായർ, ഗ്രാമപഞ്ചായത്തംഗങ്ങളായ സതീഷ് കുമാർ, കാഞ്ചന, പി.ജി. മോഹനചന്ദ്രൻപിള്ള, പി.ജി. കൃഷ്ണകുമാർ, സിന്ധു അനിൽ, ഡി. ബിനോയി, സുഭാഷ് കുമാർ, ഡി. ഭാനുദേവൻ, ആർ. സീമ, ജി. സനന്ദൻ ഉണ്ണിത്താൻ, എച്ച്.എം അജിത കുമാരി, എച്ച്.എം ശ്രീകുമാരി, വി.ആർ. കൃഷ്ണാംബിക, സ്‌കൂൾ സെക്രട്ടറി കെ.എസ്. സുധാകരൻപിള്ള എന്നിവർ പങ്കെടുത്തു.

Advertisement
Advertisement