പ്രഥമ പാലക്കീഴ് പുരസ്‌കാരം ഹരിത എസ്. ബാബുവിന്

Thursday 10 March 2022 12:12 AM IST

പെരിന്തൽമണ്ണ: പാലക്കീഴിന്റെ ഓർമ്മയ്ക്കായി ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പാലക്കീഴ് പുരസ്‌കാരം ഹരിത എസ്. ബാബുവിന്.

കോളേജ് വിദ്യാർത്ഥികൾക്കായി അഖില കേരളാടിസ്ഥാനത്തിൽ സംഘടിപ്പിച്ച കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹരിത പാലക്കാട്, ശ്രീകൃഷ്ണപുരം ശ്രീനാരായണ കോളേജ് ഒഫ് ടീച്ചേഴ്സ് എഡ്യുക്കേഷനിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. ഡോ.കെ.പി. മോഹനൻ, സി. വാസുദേവൻ, പി.എസ്. വിജയകുമാർ, അശോക് കുമാർ പെരുവ എന്നിവരടങ്ങിയ നിർണയ സമിതി 68 ഓളം എൻട്രികളിൽ നിന്നാണ് ഹരിതയുടെ 'റെഡ് ലേഡി ' എന്ന കവിത പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

മാർച്ച് 15ന് വൈകീട്ട് 4ന് പെരിന്തൽമണ്ണ മുൻസിപ്പൽ ടൗൺ സ്‌ക്വയറിൽ നടക്കുന്ന പാലക്കീഴ് അനുസ്മരണത്തിൽ കവി പ്രഭാവർമ്മ പതി
നായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിയ്ക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മാനേജിംഗ് ട്രസ്റ്റി സി. വാസുദേവൻ, സെക്രട്ടറി കെ. മൊയ്തുട്ടി, വേണു പാലൂർ, എൻ.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു.

Advertisement
Advertisement