വ്യാപാരികളുടെ ധർണ ഇന്ന്

Thursday 10 March 2022 1:35 AM IST

കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് കൊല്ലം ജി.എസ്.ടി ഓഫീസിന് മുന്നിൽ ഇന്ന് ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ചെറുകിട വ്യാപാരികളെ തകർക്കുന്ന ജി.എസ്.ടി നിയമത്തിലെ ഭേദഗതികൾ റദ്ദാക്കുക, 2019ന് മുമ്പുള്ള സാങ്കേതിക പിഴവുകളെ നികുതി വെട്ടിപ്പായി കണക്കാക്കുന്ന വ്യാപാര ദ്റോഹ നടപടികൾ അവസാനിപ്പിക്കുക, ടെസ്​റ്റ് പർച്ചേസിന്റെ പേരിൽ ഉദ്യോഗസ്ഥ ഭീഷണിയും കടുംപിടുത്തവും പിഴയീടാക്കലും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.

ഇന്ന് രാവിലെ 9.30ന് ജില്ലയിലെ വ്യാപാരികളുടെ നേതൃത്വത്തിൽ ചിൽഡ്രൻസ് പാർക്കിന് മുന്നിൽ നിന്ന് ജി.എസ്.ടി ഓഫീസിലേക്ക് പ്രകടനവുമുണ്ടാകും. ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ധർണ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, വൈസ് പ്രസിഡന്റുമാരായ ബി. രാജീവ്, കെ. രാമഭദ്റൻ, സെക്രട്ടറി എസ്. രമേശ്കുമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement