മേയ് ഒന്നോടെ ട്രെയിൻ സർവീസുകൾ പഴയപടി

Thursday 10 March 2022 3:13 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ സർവീസുകളെല്ലാം മേയ് ഒന്നുമുതൽ കൊവിഡ് കാലം തുടങ്ങുന്നതിന് മുമ്പത്തെ സ്ഥിതിയിലേക്ക് പൂർണമായും മാറുമെന്ന് റെയിൽവേ അറിയിച്ചു. സീസൺ ടിക്കറ്റ്, ജനറൽ കമ്പാർട്ട്മെന്റ് യാത്രകളെല്ലാം പഴയപടിയാകും. സീസൺ ടിക്കറ്റിൽ ഉൾപ്പെടെ നിയന്ത്രണമുള്ള ട്രെയിനുകൾ ഇന്ന്,13,16,20, ഏപ്രിൽ 1,16,20, മെയ് 1 തീയതികളിൽ സാധാരണ രീതിയിലേക്ക് മാറും. ഐലൻഡ് എക്സ് പ്രസ്, കൊച്ചുവേളി - ഹുബ്ളി, എറണാകുളം - ബാനസവാഡി എക്സ് പ്രസുകളാണ് ഇന്നു മുതൽ സാധാരണ രീതിയിലേക്ക് മാറുന്നത്. മറ്റു തീയതികളിൽ പൂർവ സ്ഥിതിയിലേക്ക് മാറുന്ന ട്രെയിനുകളുടെ പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.

Advertisement
Advertisement