പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സി.ബി.ഐ അന്വേഷിക്കണമെന്ന് വി.ഡി. സതീശൻ

Tuesday 15 March 2022 2:39 AM IST

തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തട്ടിപ്പുക്കാരെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തോമസ് തുമ്പമൺ, ട്രഷറർ വിളയിൽ തോമസ്, സിദ്ധാർത്ഥൻ ആശാൻ, പി.പി. ജോൺ, ബീന മനോജ്, പി.വി. ജോസഫ്, അനസ് താമരക്കുളം എന്നിവർ പങ്കെടുത്തു.

Advertisement
Advertisement