പടയണി ആവേശത്തിൽ ഭഗവതികുന്ന്, കാവ് തീണ്ടി കോലങ്ങൾ

Tuesday 15 March 2022 12:27 AM IST
പടയണി കളത്തിൽ വന്ന അന്തരയക്ഷി കോലങ്ങൾ

ഇലന്തൂർ : ഭഗവതികുന്നിൽ പടയണി ഉത്സവത്തിന്റെ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ഗ്രാമം മുഴുവൻ പടയണി കളത്തിന് ചുറ്റുമാണ്. ചെറുതും വലുതുമായ നൂറുകണക്കിന് കോലങ്ങളാണ് തുള്ളിയൊഴിഞ്ഞത്. കിഴക്കുകരയിൽ നിന്ന് വന്ന കൂട്ടക്കോലങ്ങളെ ക്ഷേത്രത്തിലേക്ക് ചൂട്ട് വെളിച്ചത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ കളത്തിലേക്ക് എതിരേറ്റു. കൂട്ടക്കോലങ്ങളെ കൂടാതെ കളത്തിൽ എത്തിയ രുദ്രമറുത മറ്റ് മറുതാകോലങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് തുള്ളി ഒഴിഞ്ഞത്. ദാരികന്റെ ഭാര്യയായ മനോദരിയുടെ പ്രതികാര മനോഭാവത്തെ കാണിക്കുന്ന രുദ്രമറുത ഒരു കൈയിൽ വാളും മറുകൈയിൽ പന്തവുമായിട്ടാണ് നിറഞ്ഞാടിയത്. അമ്മയുടെ തോഴിമാർ എന്ന സങ്കല്പത്തോടെയാണ് യക്ഷിക്കോലങ്ങൾ കളത്തിലെത്തുന്നത്. മറയുടെ പിന്നിൽ നിന്ന് ഗണപതിക്ക് പടിവട്ടത്തിന്ന് ശേഷം ചൊല്ലുകൾ പറഞ്ഞാണ് തുള്ളൽ ആരംഭിക്കുന്നത്. ഈ വർഷത്തെ കര പടയണികളുടെ അവസാനദിനമായ നാളെ പരിയാരംകരയുടെ കോലങ്ങളാണ് കളത്തിൽ എതിരേൽക്കുന്നത്.

ഇന്ന്

രാവിലെ 9ന് കുങ്കുമാഭിഷേകം
10.30ന് സർപ്പ പൂജ
രാത്രി 8ന് നാമജപലഹരി
11 പടയണി (കൂട്ടക്കോലം)

Advertisement
Advertisement