തുടർപഠനത്തിൽ തീരുമാനം ദേശീയ മെഡിക്കൽ കമ്മിഷന്റേത്: മുഖ്യമന്ത്രി

Tuesday 15 March 2022 12:30 AM IST

തിരുവനന്തപുരം: യുക്രെയിനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർ പഠനത്തിൽ ദേശീയ മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശാനുസരണം മാത്രമേ തീരുമാനമെടുക്കാനാവൂ എന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തുടർപഠനം ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെയും മെഡിക്കൽ കമ്മിഷന്റെയും ഇടപെടലിന് അഭ്യർത്ഥിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യങ്ങളിൽ തിരിച്ചെത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നതിന് കമ്മിഷന്റെ നിർദ്ദേശങ്ങൾ നിലവിലുണ്ട്.

സർട്ടിഫിക്ക​റ്റുകളും മ​റ്റു വിലപ്പെട്ട രേഖകളും നഷ്ടമായവർക്ക് അതു വീണ്ടെടുക്കാൻ സാഹചര്യമൊരുക്കും. ഇതിനായി നോർക്കയും ആരോഗ്യവകുപ്പും ചേർന്ന് പ്രത്യേക സെൽ രൂപീകരിക്കും. ബഡ്ജ​റ്റിൽ 10 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ടെന്നും സി.കെ. ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്റി പറഞ്ഞു.

Advertisement
Advertisement