റെക്കാഡ് ഇടിവിൽ പേടിഎം

Tuesday 15 March 2022 12:31 AM IST

മുംബയ്: പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന് പേടിഎമ്മിന് റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തിയതിനെതുടർന്ന് കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച വ്യാപാരത്തിനിടെ ഓഹരി വില 13ശതമാനം ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലവാരമായ 677 രൂപയിലെത്തി. ഇതോടെ ഇഷ്യു വിലയായ 2,150 രൂപയിൽനിന്ന് 69ശതമാനമാണ് തകർച്ച നേരിട്ടത്. 2021 നവംബർ 18നാണ് കമ്പനി വിപണിയിൽ ലിസ്റ്റ് ചെയ്തത്.സമഗ്രമായ ഐ.ടി ഓഡിറ്റിംഗ് നടത്തണമെന്നും പേടിഎമ്മിനോട് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. അതേസമയം, നിലവിലുള്ള ഉപഭോക്താക്കളെ ആർ.ബി.ഐയുടെ ഉത്തരവ് ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പേടിഎം യു.പി.ഐ, വാലറ്റ്, ഫാസ്ടാഗ് അക്കൗണ്ടുകൾ തുടർന്നും ഉപയോഗിക്കാനാകും.

Advertisement
Advertisement