സ്റ്റാറ്റ്യൂട്ടറി പെൻഷൻ അടിയന്തരമായി പുനഃസ്ഥാപിക്കണം: കെ.പി.എസ്.ടി.എ

Tuesday 15 March 2022 3:46 AM IST

കൊച്ചി: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് അടിയന്തരമായി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഭരണത്തിലേറിയാൽ 6 മാസത്തിനുള്ളിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞവർ 6വർഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തത് അദ്ധ്യാപകരെയും ജീവനക്കാരെയും വഞ്ചിക്കലാണ്.

അദ്ധ്യാപകരുടെ ജോലി ഇല്ലാതാക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള തീരുമാനം പിൻവലിക്കണം. പൊതുവിദ്യാഭ്യാസ മേഖലയിലെ നയപരമായ വിഷയങ്ങളിൽ ഏകപക്ഷീയ തീരുമാനങ്ങൾ പ്രഖ്യാപിക്കാതെ പകരം ആവശ്യമായ ചർച്ചകളും കൃത്യമായ ആസൂത്രണം വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കുടിശികയായ മൂന്ന് ഗഡു ഡി.എ അനുവദിക്കുക,​ അദ്ധ്യാപക നിയമനങ്ങൾക്കുള്ള അപ്രഖ്യാപിത നിരോധനം പിൻവലിക്കുക, പ്രീ-പ്രൈമറി മേഖല ശക്തിപ്പെടുത്താൻ സർക്കാർ എയ്ഡഡ് മേഖല വ്യത്യാസമില്ലാതെ എല്ലാ വിദ്യാലയങ്ങളിലും പ്രീ-പ്രൈമറി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സംസ്ഥാന സെക്രട്ടറിയായി ടി.യു. സാദത്തി​നെ (എറണാകുളം) തിരഞ്ഞെടുത്തു.

Advertisement
Advertisement