ഉപഭോക്തൃ അവകാശദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Tuesday 15 March 2022 12:38 AM IST

തിരുവനന്തപുരം: ലോക ഉപഭോക്തൃ അവകാശദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ജി.ആർ. അനിൽ അദ്ധ്യനായിരിക്കും. 'നീതി പൂർവ്വമായ ഡിജിറ്റൽ ധനകാര്യം" എന്ന ആശയത്തെ മുൻനിർത്തിയാണ് ഈ വർഷം ഉപഭോക്തൃ അവകാശദിനം ആചരിക്കുന്നത്. രാവിലെ 10.30ന് ജസ്റ്റിസ് കെ. സരേന്ദ്രമോഹന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കോളേജ് വിദ്യർത്ഥികൾക്കുള്ള ഉപഭോക്തൃ ബോധവൽക്കരണ സെമിനാർ നടക്കും.

Advertisement
Advertisement