4000 ഒഴിവുകളുമായി തൊഴിൽ മേള 20ന്

Tuesday 15 March 2022 1:20 AM IST

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിൽ നടക്കുന്ന കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസ് തൊഴിൽമേള 'പ്രതീക്ഷ' മന്ത്രി കെ.എൻ. ബാലഗോപാൽ 20ന് ഉദ്ഘാടനം ചെയ്യും. ജില്ലാ ഭരണകൂടവും ജില്ലാ സ്‌കിൽ കമ്മിറ്റിയും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.
അറുപതിലധികം കമ്പനികൾ പങ്കെടുക്കും. 4000 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എൻജിനിയറിംഗ്, ഐ.ടി, നഴ്‌സിംഗ്, ഐ.ടി.ഐ, ഓട്ടോമൊബൈൽ, പോളിടെക്‌നിക്, എം.ബി.എ, ബിരുദം, ബിരുദാന്തര ബിരുദം, ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ, പാരാമെഡിക്കൽ, പ്ലസ് ടു, പത്താംതരം, ഹ്രസ്വകാല തൊഴിൽ പരിശീലനം നേടിയവർക്ക് തൊഴിലവസരമുണ്ടാകും. ബയോഡാറ്റയുമായി 20ന് രാവിലെ 9ന് കോളേജിൽ എത്തണം. സംസ്ഥാന സർക്കാരിന്റെ ജോബ് പോർട്ടലായ sumiskill.kase@gmail.com വെബ്‌സൈറ്റ് മഖേനയും രജിസ്റ്റർ ചെയ്യാം. ഫോൺ: 7356179314.

Advertisement
Advertisement