ഇന്നലെ നേരിയ ആശ്വാസം

Wednesday 16 March 2022 1:17 AM IST

കൊല്ലം: ജില്ലയിൽ ഇന്നലെ ചൂടിന് നേരിയ ശമനമുണ്ടായി. 36 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച ഇത് 37 ആയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട പുനലൂരിലും ചെറിയ ആശ്വാസം ഉണ്ടായി. 36.5 ഡിഗ്രി സെൽഷ്യസാണ് പുനലൂരിലെ ചൂട്. ചൊവ്വാഴ്ച ഇത് 39.2 ഡിഗ്രിയായിരുന്നു.

Advertisement
Advertisement