ഇന്ത്യൻ നായകനായും 'സൂപ്പർ ഹിറ്റ് 'മാൻ

Wednesday 16 March 2022 3:48 AM IST

മുംബയ്: മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം നായകനായി തിരഞ്ഞെടുക്കപ്പെട്ട രോഹിത് ശർമ്മ തുടക്കം അതിഗംഭീരമാക്കി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും തൂത്തുവാരിയതോടെ ഇന്ത്യയടെ മുഴുവൻ സമയ നായകനായ ശേഷം കളിച്ച ഒരു മത്സരത്തിൽപ്പോലും ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല എന്ന നേട്ടവും സ്വന്തമാക്കി. ഹിറ്റ് മാൻ എന്ന് ആരാധകർ വിളിക്കുന്ന രോഹിതിന്റെ ക്യാപ്ടൻ സിയെ പൂർണമായി വിലയിരുത്താറായിട്ടില്ലെങ്കിലും തുടക്കം അതിഗംഭീരമാക്കി എന്നത് സത്യമാണ്. മികച്ച ബാറ്റ്‌സ്മാൻ എന്നതിനൊപ്പം ടാക്ടിക്കലി മികച്ച നായകനുാമാണ് രോഹിതെന്ന് ഇതിനകം തന്നെ ക്രിക്കറ്റ് പണ്ഡിറ്റുകളെല്ലാം വിലയിരുത്തുന്നു. ബൗളേഴ്സിനെ അദ്ദേഹം ഉപയോഗിക്കുന്നതും സഹതാരങ്ങളോടുള്ള സമീപനവും എടുത്തു പറയേണ്ടതാണ്. മുംബയ് ഇന്ത്യൻസിനെ അഞ്ച് തവണ ഐ.പി.എൽ ചാമ്പ്യൻമാരാക്കിയ ക്യാപ്ടൻസി മികവ് രോഹിത് ഇതുവരെ ഇന്ത്യൻ ജേഴ്സിയിലും രോഹിത് അതേപോലെ തുടരുന്നുണ്ട്. നാട്ടിലെ ആധിപത്യം വിദേശത്തും രോഹിത് തുടരുമോയെന്നാണ്

ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത്.

ഇനി ഐ.പി.എൽ പൂരം

രാജ്യന്തര മത്സരങ്ങൾക്ക് ഇനി അല്പം ഇടവേള. ഇന്ത്യൻ ജേഴ്സിയിൽ തോളോടു തോൾ ചേർന്ന് കളിച്ചവർ ഇനി ഐ.പി.എല്ലിൽ വിവിധ ടീമുകളിൽ പരസ്പരം ഏറ്റുമുട്ടും. 26നാണ് ഈ സീസണിലെ ഐ.പി.എൽ മത്സരങ്ങൾ തുടങ്ങുന്നത്. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. വാങ്കഡെയാണ് വേദി.

ക്യാപ്ടൻ രോഹിതും

കഴിഞ്ഞ പരമ്പരകളും

ന്യൂസിലൻഡിനെതിരെ( ട്വന്റി-20 )-3- 0

വെസ്റ്റിൻഡീസിനെതിരെ

ഏകദിനം -3-0

ട്വന്റി-20 -3-0

ശ്രീലങ്കയ്ക്കെതിരെ

ട്വന്റി-20 -3-0

ടെസ്റ്റ് 2-0

Advertisement
Advertisement