വെള്ളാള മഹാസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Friday 18 March 2022 12:06 AM IST

പത്തനംതിട്ട : കേരള വെള്ളാള മഹാസഭ ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ്‌ നടത്തുന്നതിന് കമ്മിഷണറായി അഡ്വ.കെ.ജി.സുരേഷിനെ പത്തനംതിട്ട ജില്ലാ കോടതി ചുമതലപ്പെടുത്തി. യൂണിയൻ മണ്ഡലങ്ങളിൽ 8, വ്യക്തിമണ്ഡലങ്ങളിൽ 2, വനിതാ മണ്ഡലം 2, യൂത്ത് വിംഗ് 2 എന്നീ 14 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. വോട്ടവകാശമുള്ള അംഗങ്ങളുടെ കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 24ന് തിഞ്ഞെടുപ്പും 26ന് വോട്ടെണ്ണലും നടക്കും. ഔദ്യോഗിക ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 28ന് രാവിലെ 11ന് റാന്നി ഹെഡ് ഓഫീസിൽ നടക്കും.

Advertisement
Advertisement