'കേരളത്തിൽ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം"

Friday 18 March 2022 12:44 AM IST
കാവന്നൂരിലെ പെൺകുട്ടിയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട്

കോഴിക്കോട്: സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെ അക്രമങ്ങൾ വ്യാപകമാകുന്നതിലും കാവന്നൂർ സംഭവത്തിൽ ഇരയോടുള്ള ഭരണകൂടത്തിന്റെ നീതിനിഷേധത്തിലും പ്രതിഷേധിച്ച് 'സ്ത്രീസുരക്ഷയ്ക്ക് സ്ത്രീശക്തി" എന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി ജില്ലയിലെ 26 മണ്ഡലങ്ങളിലും ധർണ നടത്തി.

തളർന്നു കിടക്കുന്ന അമ്മയുടെ കൺമുന്നിൽ മകളെ ക്രൂരമായി പീഡിപ്പിച്ച സംഭവം കേരള മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ സാധിക്കാത്ത ആഭ്യന്തര വകുപ്പ് കേരളത്തിന് അപമാനമാണെന്നും പാ‌‌ർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.

നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ്, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്‌, ജില്ലാ പ്രസിഡന്റ് അഡ്വ.രമ്യ മുരളി തുടങ്ങിയവർ വിവിധ മണ്ഡലങ്ങളിൽ ധർണ ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement