'ഹലോ ഇംഗ്ലീഷ്‌ ലീഡ് 2022' പോർട്ടൽ ഉദ്ഘാടനം ചെയ്തു

Friday 18 March 2022 1:55 AM IST

തിരുവനന്തപുരം: പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവിധ പഠനസ്രോതസുകളെ കൂട്ടിയിണക്കി സമഗ്ര ശിക്ഷാ കേരള തയ്യാറാക്കിയ 'ഹലോ ഇംഗ്ലീഷ്‌ ലീഡ് 2022' എന്ന പോർട്ടൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പദ്ധതിയുടെ മൊബൈൽ ഫോൺ പോർട്ടൽ മാതൃക മന്ത്രിക്ക് കൈമാറി. പദ്ധതിയുടെ ഹ്രസ്വ വീഡിയോയും പ്രദർശിപ്പിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, സംസ്ഥാന പ്രോഗ്രാം ഓഫീസർ സി. രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു. പാഠഭാഗങ്ങളുടെ ലഘുവായ ഉള്ളടക്കം, ചോദ്യമാതൃകകൾ തുടങ്ങി വിവിധ ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement