ബാങ്കുകൾ സി.ഡി റേഷ്യോ ഉയർത്തണം

Friday 18 March 2022 12:51 AM IST

തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖലാ ബാങ്കുകൾ ക്രെഡിറ്റ് ഡെപ്പോസിറ്റ് റേഷ്യോ (വായ്പാ നിക്ഷേപാനുപാതം)​ ഉയർത്താത്തത് ഗൗരവമായി കാണുമെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. ഇക്കാര്യം സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതി യോഗത്തിൽ ഉന്നയിച്ചിട്ടുണ്ട്. സി.ഡി.ആർ ദേശീയ ശരാശരി 71 ആയിരിക്കെ കേരളത്തിൽ 62.3 ശതമാനമാണ്. ബാങ്കുകൾ ഇക്കാര്യം ഗൗരവമായി പരിഗണിക്കണം.

Advertisement
Advertisement