കുടുംബക്ഷേമ ആനുകൂല്യം ഓൺലൈനിൽ കുരുങ്ങി

Friday 18 March 2022 1:08 AM IST

 കെട്ടിക്കിടക്കുന്ന അപേക്ഷകൾ 1 ലക്ഷം

കൊല്ലം: ബി.പി.എൽ കുടുംബങ്ങളിലെ 'സംരക്ഷകരായ' വ്യക്തികൾ മരിച്ചാൽ ആശ്രിതർക്ക് ഒറ്റത്തവണ സഹായമായി 20,000 രൂപ നൽകുന്ന പദ്ധതി സാങ്കേതികത്വത്തിൽ കുടുങ്ങി.

ദേശീയ കുടുംബക്ഷേമ പദ്ധതിപ്രകാരം ആനുകൂല്യത്തിന് സമർപ്പിച്ച ഒരുലക്ഷത്തിലേറെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ദേശീയ കുടുംബക്ഷേമ പദ്ധതി പോർട്ടൽ വഴിയാണ് സഹായം നൽകുക. കേന്ദ്രം അനുവദിച്ച തുക ജില്ലകളുടെ അക്കൗണ്ടിൽ എത്തിയിട്ടും സാങ്കേതികത്തകരാർ മൂലം വിതരണം ചെയ്യാൻ കഴിയുന്നില്ല.

ഗുണഭോക്താക്കളുടെ വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്താനാകാത്തതാണ് സാങ്കേതിക തടസമായിരിക്കുന്നത്. വ്യക്തി വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് കൊടുക്കുമ്പോൾ ഡിലീറ്റായി പോവുകയാണ്.

പ്രശ്നം പരിഹരിക്കണമെന്ന് റവന്യൂ കമ്മിഷണറേറ്റിനോട് കത്തിലൂടെ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

സർക്കാർ നിർദ്ദേശം ഇങ്ങനെ

1. 18നും 60നും ഇടയിൽ പ്രായമുള്ളവരുടെ ആശ്രിതർക്കാണ് ധനസഹായം ലഭിക്കുക

2. അപേക്ഷ നൽകേണ്ടത് താലൂക്ക് ഓഫീസുകളിൽ

3. അപേക്ഷ അന്നുതന്നെ പ്രാഥമികാന്വേഷണത്തിന് വില്ലേജ് ഓഫീസുകൾക്ക് കൈമാറണം

4. വില്ലേജ് ഓഫീസുകൾ രണ്ടുദിവസത്തിനുള്ളിൽ സാക്ഷ്യപ്പെടുത്തി ശുപാർശക്കത്ത് സഹിതം മേലധികാരികൾക്ക് നൽകണം

""

പോർട്ടലിൽ വിവരങ്ങൾ ഉൾപ്പെടുത്താനുള്ള തടസങ്ങൾ നീക്കണം. അല്ലെങ്കിൽ പോർട്ടൽ വഴിയല്ലാതെ ആനുകൂല്യം വിതരണം ചെയ്യണം.

അപേക്ഷകർ

Advertisement
Advertisement