ദക്ഷിണാഫ്രിക്കയ്ക്ക് ആര് മണി കെട്ടും

Friday 18 March 2022 5:18 AM IST

മൗണ്ട് മാംഗ ന്യൂയി: ഏകദിന വനിതാ ലോകകപ്പിൽ ആതിഥേയരായ ന്യൂസിലൻഡിനേയും വീഴ്ത്തി ദക്ഷിണാഫ്രിക്ക വിജയക്കുതിപ്പ് തുടരുന്നു. ആവേശം അവസാന ഓവറോളം നീണ്ട ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ രണ്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വീഴ്ത്തിയത്. ഇതോടെ ആസ്ട്രേലിയയെപ്പോലെ കളിച്ച 4 മത്സരങ്ങളിലും ജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കായി. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള ദക്ഷിണാഫ്രിക്ക സെമി പ്രതീക്ഷകൾ സജീവമാക്കി. 5 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുള്ള ന്യൂസിലൻഡ് നാലാം സ്ഥാനത്താണ്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 47.5 ഓവറിൽ 228 റൺസിന് ഓൾ ഔട്ടായി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 3 പന്ത് മാത്രം ശേഷിക്ക 8 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിൽ എത്തുകയായിരുന്നു ( 229/8).

Advertisement
Advertisement