ലക്ഷ്യ സെൻ ക്വാർട്ടറിൽ, സിന്ധുവും സൈനയും ശ്രീകാന്തും തോറ്റു

Friday 18 March 2022 5:29 AM IST

ല​ണ്ട​ൻ​ ​:​ ​ഓ​ൾ​ ​ഇം​ഗ്ല​ണ്ട് ​ബാ​ഡ്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഇ​ന്ത്യ​ൻ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​വാ​നോ​ള​മു​യ​ർ​ത്തി​ ​പു​രു​ഷ​ ​സിം​ഗി​ൾ​സി​ൽ​ ​ല​ക്ഷ്യ​ ​സെ​ൻ​ ​ക്വാ​ർ​ട്ട​റി​ൽ​ ​ക​ട​ന്നു.​ ​ഇ​ന്ന​ലെ​ ​ലോ​ക​ ​മൂ​ന്നാം​ ​ന​മ്പ​ർ​ ​താ​രം​ ​ഡെ​ൻ​മാ​ർ​ക്കി​ന്റെ​ ​ആ​ൻ​ഡേ​ഴ്സ് ​ആ​ന്റ​ൺ​സ​ണെ​ ​നേ​രി​ട്ടു​ള്ള​ ​ഗെ​യി​മു​ക​ളി​ൽ​ ​വീ​ഴ്ത്തി​യാ​ണ് ​ല​ക്ഷ്യ​ ​ക്വാ​ർ​ട്ട​ർ​ ​ഉ​റ​പ്പി​ച്ച​ത്.​ ​സ്കോ​ർ​ 21​-16,​​​ 21​-18.​ ​

ര​ണ്ട് ​ത​വ​ണ​ ​ലോ​ക​ ​ചാ​മ്പ്യ​നാ​യ​ ​ആ​ൻ​ഡേ​ഴ്സ​ണെ​തി​രെ​ ​അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​ഇ​രു​പ​തു​കാ​ര​നാ​യ​ ​ല​ക്ഷ്യ​ ​മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​ത്. ചൈനയുടെ ലൂ ഗുവാംഗ് സ്വൂവാണ് ക്വാർട്ടറിൽ ലക്ഷ്യയുടെ എതിരാളി. പുരുഷ ഡബിൾസിൽ സ്വാത്വിക് സായിരാജ് -ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിൽ എത്തി.

അതേസമയം ഇന്ത്യയുടെ പി.വി സിന്ധു,​ സൈന നെഹ്‌വാൾ,​ കെ.ശ്രീകാന്ത് എന്നിവർ പുറത്തായി. വനിതാ സിംഗിൾസിൽ സിന്ധു ജാപ്പനീസ് താരം സയാക തകാഷിയോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് അടിയറവ് പറഞ്ഞത്. സ്കോർ: 21-19, 16-21, 21-17.സൈന നെഹ്‌വാൾ രണ്ടാം റൗണ്ടിൽ ജാപ്പനീസ് താരം അകേൻ യാമഗുച്ചിയോട് പൊരുതി തോറ്റു. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 14-21,​ 21-17,​ 17-21നായിരുന്നു സൈനയുടെ തോൽവി. പുരുഷ സിംഗിൾസിൽ ശ്രീകാന്ത് അന്താണി സിനിസുക ജിന്റിംഗിനെതിരെ ആദ്യ ഗെയിം 21-9ന് നേടിയ ശേഷം 18-21, 19-251ന് തോൽക്കുകയായിരുന്നു.

Advertisement
Advertisement