വിദേശ മെഡിക്കൽ വിദ്യാർത്ഥികളുടെ നിരാഹാരം ഇന്ന്

Friday 18 March 2022 9:27 PM IST

കൊച്ചി: തിരികെപ്പോകുന്നതുവരെ കേരളത്തിൽ തുടർ പഠനത്തിന് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ചൈന, യുക്രെയിൻ രാജ്യങ്ങളിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ചും നിരാഹാരസമരവും സംഘടിപ്പിക്കും. രാവിലെ 9.30ന് പാളയത്ത് നിന്ന് ജീവൻരക്ഷാ മാർച്ച് തുടങ്ങും. വൈകിട്ട് 5വരെ വിദ്യാർത്ഥികളും രക്ഷിതാക്കളും നിരാഹാരസമരം നടത്തുമെന്ന് ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആൻഡ്രൂസ് മാത്യു അറിയിച്ചു.
ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് രണ്ടു വർഷമായി തിരികെപ്പോകാൻ കഴിഞ്ഞിട്ടില്ല. സ്വകാര്യ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും പണം മുടക്കിയാണ് ക്ളിനിക്കൽ പരിശീലനം നേടുന്നത്. പരിശീലനത്തിന് നാഷണൽ മെഡിക്കൽ കമ്മിഷൻ അംഗീകാരം നൽകിയിട്ടില്ല. യുക്രെയിനിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ തുടർപഠനത്തിന് അവസരം ഒരുക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോൾ , ചൈനയിലെ വിദ്യാർത്ഥികളെ പരിഗണിക്കുന്നില്ല.

ആവശ്യങ്ങൾ

□കൊവിഡും യുദ്ധവും മൂലം നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് മടങ്ങുന്നതുവരെ തുടർവിദ്യാഭ്യാസ സൗകര്യം

□ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികളെ തിരിച്ചയയ്ക്കാൻ സൗകര്യം ഒരുക്കുക.

□വിദേശ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനും രജിസ്ട്രേഷനുമുള്ള തടസങ്ങൾ

ഒഴിവാക്കുക

Advertisement
Advertisement