സ്ത്രീ ശക്തി കലാജാഥയ്ക്ക് പരപ്പനങ്ങാടിയിൽ സ്വീകരണം

Saturday 19 March 2022 12:21 AM IST
സ്ത്രീ ശക്തി കലാജാഥയ്ക്ക് പരപ്പനങ്ങാടിയിൽ നൽകിയ സ്വീകരണം.

പരപ്പനങ്ങാടി: സ്ത്രീത്വത്തിന്റെ സംഘശക്തി വിളിച്ചോതിയ സ്ത്രീ ശക്തി കലാജാഥയ്ക്ക് പരപ്പനങ്ങാടിയിൽ സ്വീകരണം നൽകി.
സംസ്ഥാന സർക്കാരിന്റെ സ്ത്രീപക്ഷ നവകേരളം കാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ സംഘധ്വനി രംഗശ്രീ തീയറ്ററാണ് സ്ത്രീത്വത്തിന് തുല്യ പരിഗണനയുള്ള സമൂഹ സൃഷ്ടിയെന്ന സന്ദേശവുമായി ആടിയും പാടിയും അരങ്ങ് തകർക്കാൻ പരപ്പനങ്ങാടിയിൽ എത്തിച്ചേർന്നത്.
പരപ്പനങ്ങാടി നഗരസഭാ പരിസരത്ത് രാവിലെ 10:30ന് നഗരസഭ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുഹ്സിന കെ.പി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ഷഹർബാനു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.വി മുസ്തഫ, നിസാർ അഹമ്മദ്, സീനത്ത് ആലിബാപ്പു, സി.ഡി.എസ് ചെയർപേഴ്സൺ സുഹറാബി പി. പി എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, സി.ഡി.എസ് കൺവീനർമാർ,​ സി.ഡി.എസ് മെമ്പർമാർ, ഹരിത കർമ സേന പ്രവർത്തകർ,​ കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ, കമ്മ്യൂണിറ്റി കൗൺസിലർ എന്നിവർ സന്നിഹിതരായിരുന്നു.
ജില്ലയിലെ നാലാം ദിവസമായ ഇന്ന് പരപ്പനങ്ങാടി നഗരസഭാ പരിസരത്തുനിന്ന് ആരംഭിക്കുന്ന കലാജാഥ അത്താണിക്കൽ ഓപ്പൺ സ്റ്റേഡിയം,​ ചേളാരി,​ അങ്ങാടി എന്നിവടങ്ങളിൽ പര്യടനം നടത്തി വൈകീട്ട് 4.30ന് തിരൂരങ്ങാടി കണ്ടാണത്ത് ബസ് സ്റ്റാൻഡിൽ സമാപിക്കും.

Advertisement
Advertisement