ഒരു മുറിയിൽ ഉറങ്ങിയത് കൂട്ടക്കൊല എളുപ്പമാക്കി

Sunday 20 March 2022 12:00 AM IST

തൊടുപുഴ: 'ജയിലിൽ പോയാലും ആഴ്ചയിൽ ഒരിക്കൽ മട്ടൻ കിട്ടും, പക്ഷേ വീട്ടിൽ എനിക്ക് കിട്ടില്ല'. ഇന്നലെ മകനെയും കുടുംബത്തെയും തീയിട്ടുകൊന്ന ഹമീദ്, ദിവസങ്ങൾക്ക് മുമ്പ് സമീപത്തെ ചായക്കടയിലിരുന്ന് പറഞ്ഞു.

മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തി ഹമീദ് എന്നും വഴക്കിടുമായിരുന്നു. സ്വത്ത് തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ജീവിതച്ചെലവിന് കുടുംബകോടതിയിലും കേസ് നൽകിയിരുന്നു.

സ്ഥലം തിരികെ നൽകിയില്ലെങ്കിൽ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയതായി ഫൈസൽ ഫെബ്രുവരി 25ന് കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനുശേഷം ഫൈസലും ഭാര്യയും രണ്ട് മക്കളും ഒരു മുറിയിലായി ഉറക്കം. ഇത് കൂട്ടക്കൊല എളുപ്പമാക്കി.

20 വർഷത്തോളമായി മറ്റൊരു സ്ത്രീയോടൊപ്പം ഇടുക്കി കരിമ്പനിൽ താമസിക്കുകയായിരുന്ന ഹമീദ് മൂന്ന് വർഷം മുമ്പാണ് നാട്ടിലെത്തിയത്. ആദ്യ ഭാര്യ രണ്ട് വർഷം മുമ്പാണ് മരിച്ചത്. മകളും നേരത്തെ മരിച്ചിരുന്നു. മറ്റൊരു മകൻ വേറെയാണ് താമസം. വല്ലപ്പോഴും ബീഡി വാങ്ങാനോ പള്ളിയിൽ പോകാനോ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. പരമ്പരാഗതമായി സ്വത്തുള്ള കുടുംബമാണ്. ചീനിക്കുഴിയിൽ മെഹ്‌റിൻ സ്റ്റോഴ്‌സെന്ന പേരിൽ പച്ചക്കറി-പലചരക്ക് കട നടത്തുന്ന മകൻ മുഹമ്മദ് ഫൈസലിന്, കൊലപാതകം നടന്ന വീട് ഉൾപ്പെടുന്ന 58 സെന്റ് പുരയിടം വർഷങ്ങൾക്ക് മുമ്പ് ഇഷ്ടദാനം നൽകിയതാണ്. ഇതുകൂടാതെ 60 സെന്റ് സ്ഥലവും ഹമീദിന്റെ പേരിലുണ്ട്. ആറ് ലക്ഷം രൂപയോളം ബാങ്കിലുണ്ട്. ഫൈസലിന് സ്ഥലം നൽകുമ്പോൾ മരണം വരെ ഹമീദിന് ആദായമെടുക്കാനും ഒപ്പം മകൻ ചെലവിന് നൽകാനും നിബന്ധനയുണ്ടായിരുന്നു.

മരണം ഉറപ്പാക്കിയ വൈരാഗ്യ ബുദ്ധിയായിരുന്നു പൊലീസിനോട് സംഭവം വിവരിക്കുമ്പോഴും ഹമീദിന്റെ മുഖത്ത്. സ്വത്ത് നൽകിയിട്ടും മകൻ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഹമീദ് നൽകിയ മൊഴി.

സംഭവദിവസം രാവിലെ മകൻ ഫൈസൽ തല്ലിയതായും പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്നലെ വൈകിട്ടോടെ തെളിവെടുപ്പിനെത്തിച്ചപ്പോൾ നാട്ടുകാരുടെ നേതൃത്വത്തിൽ വൻപ്രതിഷേധമായിരുന്നു.

കൊലപാതകം ആസൂത്രിതം

കൊലപാതകം ആസൂത്രിതമെന്ന് സംഭവസ്ഥലം സന്ദർശിച്ച എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത പറഞ്ഞു. ഒരുവർഷത്തിലേറെയായി സ്വത്ത് തർക്കം നിലനിന്നിരുന്നു. തൊടുപുഴ ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പു​തി​യ​ ​വീ​ട്ടി​ൽ​ ​അ​ന്തി​യു​റ​ങ്ങാൻ
ക​ഴി​യാ​തെ​ ​അ​ന്ത്യ​യാ​ത്ര

അ​ഖി​ൽ​ ​സ​ഹാ​യി

തൊ​ടു​പു​ഴ​:​ ​കൊ​ല്ല​പ്പെ​ട്ട​ ​ഫൈ​സ​ലി​ന്റെ​യും​ ​കു​ടും​ബ​ത്തി​ന്റെ​യും​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ്വ​പ്ന​മാ​യി​രു​ന്നു​ ​മ​ഞ്ചി​ക്ക​ല്ലി​ൽ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​യ​ ​വീ​ടി​ന്റെ​ ​ഗൃ​ഹ​പ്ര​വേ​ശം.​ ​ഇ​തി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യി​ ​വ​രു​ന്ന​തി​നി​ടെ​യാ​ണ് ​ദു​ര​ന്തം.​ ​പി​താ​വ് ​ഹ​മീ​ദു​മാ​യു​ള്ള​ ​കു​ടും​ബ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​മൂ​ലം​ ​ആ​റു​മാ​സം​ ​മു​മ്പാ​ണ് ​ഭാ​ര്യ​ ​ഷീ​ബ​യു​ടെ​ ​പേ​രി​ൽ​ ​മ​ഞ്ചി​ക്ക​ല്ലി​ൽ​ ​ഫൈ​സ​ൽ​ ​സ്ഥ​ലം​ ​വാ​ങ്ങി​ ​വീ​ട് ​നി​ർ​മ്മാ​ണം​ ​ആ​രം​ഭി​ച്ച​ത്.​ ​ഏ​പ്രി​ൽ​ ​ആ​ദ്യം​ ​ത​ന്നെ​ ​മാ​റി​ത്താ​മ​സി​ക്കു​ന്ന​തി​ന്പ​ണി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ​കോ​ൺ​ട്രാ​ക്ട​റും​ ​ചീ​നി​ക്കു​ഴി​ ​സ്വ​ദേ​ശി​യും​ ​സു​ഹൃ​ത്തു​മാ​യ​ ​രാ​ജേ​ഷ് ​രാ​ഘ​വ​ൻ​ ​പ​റ​ഞ്ഞു.​ ​ആ​റ് ​ദി​വ​സ​ത്തെ​ ​ജോ​ലി​ക​ൾ​ ​കൂ​ടി​യാ​ണ് ​അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത്.​ ​പു​തി​യ​ ​വാ​ഷി​ങ് ​മെ​ഷീ​നും​ ​ഫ്രി​ഡ്ജു​മ​ട​ക്കം​ ​വീ​ട്ടി​ൽ​ ​ഇ​റ​ക്കി​യി​രു​ന്നു.​ ​വീ​ട്ടി​ലേ​ക്കു​ള്ള​ ​ഫ​ർ​ണി​ച്ച​റാ​യി​ ​ഒ​രു​ ​ഡൈ​നി​ങ് ​ടേ​ബി​ൾ​ ​മാ​ത്ര​മാ​ണ് ​പ​ണി​യാ​നു​ണ്ടാ​യി​രു​ന്ന​ത്.​ ​ഈ​ ​വീ​ട് ​ഇ​നി​ ​ആ​ർ​ക്ക് ​വേ​ണ്ടി​ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന​ ​സ​ങ്ക​ട​മാ​ണ് ​രാ​ജേ​ഷി​ന്.

Advertisement
Advertisement