പാസഞ്ചർ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കണം: എം.കെ.രാഘവൻ

Sunday 20 March 2022 12:02 AM IST

കോഴിക്കോട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകളുടെ സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന് എം.കെ.രാഘവൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു.

ദിവസങ്ങൾക്ക് മുമ്പ് റെയിൽവേ ബോർഡ് ഇറക്കിയ ഉത്തരവിൽ കേരളത്തെ അവഗണിച്ച നടപടി ന്യായീകരിക്കാനാവാത്തതാണ്.

കൊവിഡിന് മുമ്പ് കേരളത്തിൽ സർവീസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിനുകളിൽ പകുതിയിലധികവും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. സർവീസ് പുനഃസ്ഥാപിച്ച് പുതുതായി റെയിൽവേ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ സതേൺ റെയിൽവേയിൽ ആകെ 12 പാസഞ്ചർ സർവീസുകളാണുണ്ടായിരുന്നത്. ഇതിൽ തിരുവനന്തപുരം ഡിവിഷന് കീഴിലെ ഒന്ന് മാത്രമാണ് കേരളത്തിന് ലഭ്യമായത്. യാത്രക്കാരുടെ നിരന്തരം അഭ്യർത്ഥനകളുണ്ടായിട്ടും പാലക്കാട് ഡിവിഷനിലെ ഒരു സർവീസ് പോലും പുനഃസ്ഥാപിക്കാത്ത നടപടിയിൽ എം.പി പ്രതിഷേധം രേഖപ്പെടുത്തി.

Advertisement
Advertisement