അവയവദാനത്തിനായി കൈകോർത്ത് ടെക്കീസ്

Monday 21 March 2022 1:00 AM IST

കൊച്ചി: അവയവദാനത്തിന്റെ മഹത്വം എല്ലാവരിലേക്കും എത്തിക്കാനും താത്പര്യമുള്ളവരെ അവയവദാനത്തിന് സജ്ജമാക്കുന്നതിമുള്ള തയ്യാറെടുപ്പിലാണ് പ്രോഗ്രസീവ് ടെക്കീസ് ഓർഗനൈസേഷൻ. കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറുമായി സഹകരിച്ചാണ് ഓർഗനൈസേഷൻ ഓർഗൻ ഡൊണേഷൻ കാമ്പെയിൻ നടപ്പാക്കുന്നത്. ഗൂഗിൽ ഫോം വഴി താത്പര്യമുള്ളവരെ കണ്ടെത്തി അവർക്ക് സമ്മതപത്രം ഇ-മെയിൽ വിലാസത്തിൽ അയച്ചു നൽകും. ഇത് പൂരിപ്പിച്ച് ഫോട്ടോ ആയോ സ്കാൻ ചെയ്തോ തിരിച്ച് അയച്ചാൽ മതിയാകും.അമ്പതോളംപേർ സമ്മതം നൽകിയതായി ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനി പറഞ്ഞു. രജിസ്റ്റർ ചെയ്യാൻ

https://tinyurl.com/PTOrganDonation.

Advertisement
Advertisement