കെ.​റെ​യി​ൽ​ ​പ്ര​ക്ഷോ​ഭം ​സി.പി.എമ്മിന്റെ മ​റ്റൊ​രു​ ​ ന​ന്ദി​ഗ്രാ​മാ​കും​:​ ​എ.​എ​ൻ​.​രാ​ധാ​കൃ​ഷ്ണൻ

Monday 21 March 2022 12:56 AM IST
​കെ.​റെ​യി​ൽ​ ​വി​രു​ദ്ധ​ ​ജ​ന​കീ​യ​ ​ക​ൺ​വ​ൻ​ഷ​ൻ​ ​മ​ല​പ്പു​റ​ത്ത് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെയ്യുന്നു.

മ​ല​പ്പു​റം​:​ ​പാ​വ​ങ്ങ​ളെ​ ​ദ്രോ​ഹി​ച്ച് ​സ്വ​ന്തം​ ​അ​ജ​ണ്ട​ ​ന​ട​പ്പാ​ക്കാ​നു​ള്ള​ ​ധി​ക്കാ​ര​ ​നി​ല​പാ​ടാ​ണ് ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​വി​ഷ​യ​ത്തി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​
കെ.​റെ​യി​ൽ​ ​വി​രു​ദ്ധ​ ​പ്ര​ക്ഷോ​ഭം​ ​കേ​ര​ള​ത്തി​ലെ​ ​ക​മ്യൂ​ണി​സ്റ്റ് ​ഭ​ര​ണ​ത്തി​ന് ​അ​ന്ത്യം​ ​കു​റി​ക്കു​ന്ന​ ​മ​റ്റൊ​രു​ ​ന​ന്ദി​ഗ്രാ​മാ​കും.​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​പ​ദ്ധ​തി​ക്ക് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​ചി​ല്ലി​ക്കാ​ശ് ​കി​ട്ടി​ല്ലെ​ന്നും​ ​ഈ​ ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​ ​വ​ഴി​ ​ക​മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​മാ​ർ​ക്സി​സ്റ്റ് ​എ​ന്നു​ള്ള​ത് ​ക​മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​ ​ഓ​ഫ് ​ക​മ്മീ​ഷ​ൻ​ ​ആ​യി​ ​മാ​റി​യ​താ​യും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​കെ.​റെ​യി​ൽ​ ​വി​രു​ദ്ധ​ ​ജ​ന​കീ​യ​ ​ക​ൺ​വ​ൻ​ഷ​ൻ​ ​മ​ല​പ്പു​റ​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​
ബി​ ​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ര​വി​ ​തേ​ല​ത്ത് ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​ഭാ​രി​യും​ ​സം​സ്ഥാ​ന​ ​ക​മ്മ​റ്റി​ ​അം​ഗ​വു​മാ​യ​ ​സ​ജി​ ​ശ​ങ്ക​ർ,​ ​സം​സ്ഥാ​ന​ ​ക​മ്മ​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​കെ.​ജ​ന​ച​ന്ദ്ര​ൻ,​ ​കെ.​നാ​രാ​യ​ണ​ൻ,​ ​എ​ൻ.​ശ്രീ​പ്ര​കാ​ശ്,​ ​കെ.​രാ​മ​ച​ന്ദ്ര​ൻ,​ ​കെ.​കെ.​സ​രേ​ന്ദ്ര​ൻ,​ ​മേ​ഖ​ലാ​ ​പ്ര​സി​ഡ​ന്റ് ​വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​ജ​ന.​സെ​ക്ര​ട്ട​റി​ ​എം.​പ്രേ​മ​ൻ,​ ​സെ​ക്ര​ട്ട​റി​ ​സു​ധീ​ഷ് ​മേ​ലോ​ത്ത്പ​റ​മ്പ്,​ ​ബി​ ​ജെ.​പി​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​പി.​ആ​ർ.​ര​ശ്മി​ൽ​ ​നാ​ഥ്,​ ​ബി.​ര​തീ​ഷ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​കെ.​റെ​യി​ൽ​ ​വി​രു​ദ്ധ​ ​സ​മ​ര​സ​മി​തി​ ​ചെ​യ​ർ​മാ​നാ​യി​ ​ക​ള്ളി​യ​ത്ത് ​സ​ത്താ​ർ​ ​ഹാ​ജി​യെ​ ​യോ​ഗം​ ​തി​ര​ഞ്ഞെ​ടു​ത്തു.

Advertisement
Advertisement