ആവേശ സന്ധ്യയിൽ ഐ.എസ്.എൽ ആരവം

Monday 21 March 2022 1:10 AM IST

കൊല്ലം: ലാൽ ബഹദൂർ സ്റ്റേഡിയം അടക്കമുള്ള നഗരത്തിലെ കളിക്കളങ്ങളും വിവിധ ക്ലബുകളും വായനശാലകളും ഇന്നലെ വൈകിട്ട് മുതൽ ഫത്തോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ ആവേശത്തിലേക്ക് ഉയർന്നു.

മഞ്ഞ ജഴ്സി ധരിച്ച് ആയിരക്കണക്കിന് കാൽപന്തുകളി ആരാധകരാണ് ഇവിടങ്ങളിൽ ബിഗ് സ്ക്രീനിൽ ഐ.എസ്.എൽ ഫൈനൽ മത്സരം കാണാൻ തടിച്ചുകൂടിയത്.

കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയം ഇന്നലെ വൈകിട്ട് മിനിറ്റുകൾക്കുള്ളിൽ യുവസാഗരമായി മാറുകയായിരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ചെറുപ്പക്കാരെത്തി. സ്റ്റേഡിയത്തിനുള്ളിലെ കുറ്റാക്കൂരിരുട്ട് ആവേശത്തിന് തടസമായില്ല. കൂട്ടത്തിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. സമീപഭാവിയിൽ ആദ്യമായാണ് സ്റ്റേഡിയം ഗാലറയിൽ ഇത്രയധികം ആളുകൾ എത്തുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ തിരക്ക് നിയന്ത്രിക്കാൻ പൊലീസും ഏറെ പണിപ്പെട്ടു.

Advertisement
Advertisement