കൂടുതൽ വ്യാപാരികൾ ഇ-ഇൻവോയ്സിംഗ് പട്ടികയിൽ

Tuesday 22 March 2022 2:47 AM IST

തിരുവനന്തപുരം: കൂടുതൽ വ്യാപാരികളെ ഏപ്രിൽ ഒന്നുമുതൽ ഇ-ഇൻവോയ്സ് പട്ടികയിലേക്ക് മാറ്റി ജി.എസ്.ടി.വകുപ്പ് ഉത്തരവിറക്കി. ഇതുപ്രകാരം 2017- 18 മുതൽ ഏതെങ്കിലും വർഷത്തിൽ 20 കോടിയോ അതിലധികമോ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾ ഏപ്രിൽ ഒന്നുമുതൽ ഇ- ഇൻവോയ്സ് തയ്യാറാക്കണം. നേരത്തെ 50കോടിയായിരുന്നു പരിധി. അത് ഇരുപതാക്കി കുറച്ചതോടെ കൂടുതൽ വ്യാപാരികൾ ഇതിലുൾപ്പെടും. നികുതി പിരിവ് കൂട്ടാനുള്ള നടപടികളുടെ ഭാഗമായാണിത്.

ഇ- ഇൻവോയ്സ് എടുക്കാൻ ബാദ്ധ്യതയുള്ള വ്യാപാരികൾ ചരക്കുനീക്കം നടത്തുന്നതിനു മുൻപ് തന്നെ ഇൻവോയ്സിംഗ് നടത്തണം. ഇതിനായി ജി.എസ്.ടി കോമൺപോർട്ടൽ വഴിയോ ഇ- ഇൻവോയ്സ് പോർട്ടൽ വഴിയോ രജിസ്‌ട്രേഷൻ എടുക്കണം. ജി.എസ്.ടി നിയമപ്രകാരം നികുതിരഹിതമായ ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇത് ആവശ്യമില്ല. ഇൻഷ്വറൻസ്, നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിംഗ് മേഖല, ഗുഡ്സ് ട്രാൻസ്‌പോർട്ടിംഗ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്‌പോർട്ട് സർവീസ്, മൾട്ടിപ്ലക്സ് സിനിമ അഡ്മിഷൻ മേഖലകളെയും ഇ-ഇൻവോയ്സിംഗിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Advertisement
Advertisement