വ്യാപാരികൾക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകണം

Tuesday 22 March 2022 1:06 AM IST

കൊല്ലം: ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും കടകളിലെ തൊഴിലാളികൾക്കുമുള്ള നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ കളക്ടർക്കും എൽ.എ ഡെപ്യൂട്ടി കളക്ടർക്കും നിവേദനം നൽകി.

ഓച്ചിറ മുതൽ പാരിപ്പള്ളി വരെയുള്ള കട വാടകയ്ക്കെടുത്ത് കച്ചവടം ചെയ്തിരുന്ന വ്യാപാരികളിൽ നിന്ന് അപേക്ഷയും രേഖകളും സ്വീകരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം നൽകാത്തത് പ്രതിഷേധാർഹമാണ്. മാർച്ച് 30 നകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് എസ്. ദേവരാജനും സമിതി ജനറൽ സെക്രട്ടറി ജി.ഗോപകുമാറും പറഞ്ഞു.

ഇന്ന് വ്യാപാരികളുടെ പേരിൽ ചിലർ നടത്തുന്ന സമരത്തിൽ ഏകോപന സമിതി അംഗങ്ങൾ പങ്കെടുക്കില്ലെന്നും കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും ഇരുവരും അറിയിച്ചു.

Advertisement
Advertisement