നെയ്യാറ്റിൻകര വാസുദേവൻ പുരസ്കാരം എൻ.ജെ. നന്ദിനിക്ക്
Wednesday 23 March 2022 12:34 AM IST
കൊച്ചി: ഇടപ്പള്ളി സംഗീത സദസിന്റെ 12-ാമത് നെയ്യാറ്റിൻകര വാസുദേവൻ പുരസ്കാരത്തിന് സംഗീതജ്ഞ എൻ.ജെ. നന്ദിനി അർഹയായി. 10,001 രൂപയുടെ പുരസ്കാരം ഞായറാഴ്ച അഞ്ചിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. 6.15ന് എൻ.ജെ.നന്ദിനിയുടെ സംഗീതകച്ചേരി അരങ്ങേറും.