സ്വനാരി ടെക്ക്സ്‌പ്രിന്റ് പരിപാടി റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബും ഫെഡറൽബാങ്കും കൈകോർക്കുന്നു

Friday 25 March 2022 12:57 AM IST

കൊച്ചി: സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് നടപ്പിലാക്കുന്ന സ്വനാരി ടെക്ക്സ്‌പ്രിന്റ് പരിപാടിയുടെ രണ്ടാം ഘട്ടത്തിൽ ഫെഡറൽ ബാങ്ക് പങ്കാളിയാവുന്നു. സ്ത്രീകൾക്ക് കൂടുതൽ ഡിജിറ്റൽ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിനും അതുവഴി അവരെ ശാക്തീകരിക്കുകയും സ്വയംപര്യാപ്തരാക്കുകയും ചെയ്യുന്നതു ലക്ഷ്യമിട്ടുള്ളതാണ് സ്വനാരി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്വനിർഭർ നാരി പദ്ധതി. സാമ്പത്തിക രംഗത്ത് സ്ത്രീകളേയും സ്ത്രീസംരംഭങ്ങളേയും പിന്തുണയ്ക്കുന്നതിനും അവർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പരിഹാര മാർഗങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ടെക്നോളജി മേളയാണ് ടെക്ക്സ്‌പ്രിന്റ്. ഏപ്രിൽ 18 മുതൽ 22 വരെ നടക്കുന്ന മേളയിൽ സ്റ്റാർട്ടപ്പുകൾക്കും പങ്കെടുക്കാൻ അവസരമുണ്ട്. താത്പര്യമുള്ളവർക്ക് www.swanaritechsprint.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഫിൻടെക്ക് സ്ഥാപനങ്ങളുമായി ചേർന്നുള്ള തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഇതുപോലുള്ള പരിപാടികൾ മികച്ച വേദിയാണ് ഒരുക്കുന്നതെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.

Advertisement
Advertisement