ഡി.ജി.പിയുടെ ഓൺലൈൻ അദാലത്ത്

Friday 25 March 2022 2:59 AM IST

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണാൻ പൊലീസ് മേധാവി അനിൽ കാന്ത് ഏപ്രിൽ 18, 29 തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും.
ഇടുക്കി, കണ്ണൂർ സി​റ്റി, കണ്ണൂർ റൂറൽ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ ഏപ്രിൽ 18 നാണ് പരിഗണിക്കുന്നത്. പരാതികൾ ഏപ്രിൽ മൂന്നിനകം പൊലീസ് ആസ്ഥാനത്ത് ലഭിക്കണം. കൊച്ചി സി​റ്റി, എറണാകുളം റൂറൽ ജില്ലകളിലെ പരാതികൾ 29 ന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 11. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243. സർവീസിൽ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നൽകാം.

Advertisement
Advertisement