ഖാദി ജനകീയമാക്കാൻ നിംസ് മെഡിസിറ്റി

Friday 25 March 2022 12:07 AM IST

തിരുവനന്തപുരം: ആതുരസേവനരംഗത്ത് ഖാദി ഉപയോഗം പ്രോത്സാഹിപ്പിക്കാൻ നിംസ് മെഡിസിറ്റിയും ഗാന്ധി സ്മാരകനിധിയും പ്രത്യേക പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഖാദിയുടെ 100-ാം വാർഷികാചരണത്തിന്റെ ഭാഗമായി ഖാദി കൂടുതൽ ജനകീയമാക്കുന്ന‌ പദ്ധതി ശനിയാഴ്ച്ച വൈകിട്ട് മൂന്നിന് നിംസ് മെഡിസിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്‌ഘാടനം ചെയ്യുമെന്ന് കേരള ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണനും നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിംസിലെ ഐ.സി.യുവിൽ ഉൾപ്പെടെ രോഗികൾക്കും ജീവനക്കാർക്കും ഖാദി യൂണിഫോമുകൾ നൽകും. നിംസിന്റെ മറ്റു സ്ഥാപനങ്ങളിലും ഖാദി യൂണിഫോമുകൾ ലഭ്യമാക്കും. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഖാദിവത്കൃത സ്വകാര്യ ആശുപത്രിയായി നിംസ് മെഡിസിറ്റി മാറും.
നിംസ് ജനറൽ മാനേജർ ഡോ.കെ.എ.സജു, അഡ്മിനിസ്‌ട്രേറ്റീവ് കോർഡിനേറ്റർ ശിവകുമാർ രാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement