ടൂറിസം വികസനത്തിന് മാസ്റ്റർപ്ലാൻ

Friday 25 March 2022 12:02 AM IST

ടൂറിസം വികസനത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനം. തിരുവണ്ണൂർ പൈതൃക സംരക്ഷണം,​ സൗകര്യമുള്ള വീടുകളിൽ ഹോം സ്റ്റേ. പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ മൂഴിക്കൽ അക്വാ ടൂറിസം പദ്ധതി. നഗരത്തിൽ കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴയുന്ന ഹോസ്റ്റൽ പദ്ധതി, എരവത്തുകുന്ന് ദേശീയ ഉദ്യാനമാക്കി മാറ്റൽ, കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് നഗരവണ്ടികൾ. കോഴിക്കോട് -കണ്ണൂർ ഉരു ടൂറിസം പദ്ധതി, ബേപ്പൂർ കാപ്പാട് വാട്ടർ ടൂറിസം, കോരപ്പുഴയിലും ബീച്ചിലും സമുദ്രോത്പന്ന മേള , ചരിത്ര പശ്ചാത്തലമുള്ള വീടുകൾ ഉൾപ്പെടെ സംരക്ഷിക്കുന്നതിന് പുരാവസ്തു വകുപ്പുമായി ചേർന്ന് ഹെറിറ്റേജ് പ്രിസർവേഷൻ പദ്ധതി, കോർപ്പറേഷൻ പഴയ ഓഫീസ് ചരിത്ര മ്യൂസിയമാക്കൽ എന്നീ പദ്ധതികൾക്ക് ഈ വർഷം തുടക്കമാവും.

# പാളയം സ്വപ്ന പദ്ധതി
നഗരചത്വരമായി മാറ്റുന്ന പദ്ധതിയിൽ വാണിജ്യ കേന്ദ്രം, റെസിഡൻഷ്യൽ അപാർട്ട്‌മെന്റുകൾ, ഭക്ഷണ ശാലകൾ, സാംസ്‌കാരിക വിനോദ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്ന സിറ്റി ഡെവലപ്‌മെന്റ് പ്രൊജക്ട് . സ്വകാര്യ പങ്കാളിത്തത്തോടെ മുതലക്കുളം മുതൽ പാളയം വരെയുള്ള സ്ഥലമാണ് പ്രയോജനപ്പെടുത്തുക. പ്രാരംഭ പ്രവർത്തനം ഈ വർഷം തുടങ്ങും.

# വിശപ്പുരഹിത കോഴിക്കോട്

സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ പൊതിച്ചോർ വിതരണത്തിന് പ്രത്യേക കേന്ദ്രം. വീടുകളിൽ നിന്ന് ചെറിയ നിരക്കിൽ പൊതിച്ചോറ് സ്വീകരിക്കും.

# ഒരു ശ്വാസം ഒരു ജീവൻ

ശ്വാസം മുട്ടലുള്ളവർക്കായി ഓക്‌സിജൻ കോൺസൺട്രേറ്റർ ചുരുങ്ങിയ വാടകയ്ക്ക് നൽകുന്ന ഒരു ശ്വാസം ഒരു ജീവൻ പദ്ധതി പാലിയേറ്റീവ് കെയർ വഴി നടത്തും.


# നഗരപ്പൂമരം പദ്ധതി

നഗരത്തിലെ പ്രധാന റോഡുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പൂമരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതി

# സ്‌പൈസസ് ടവർ

സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാര കേന്ദ്രമെന്ന കോഴിക്കോടിന്റെ ചരിത്രം പഠിക്കാൻ പറ്റുന്ന സ്‌പൈസസ് ടവർ പഴയ പാസ് പോർട്ട് ഓഫീസിന് സമീപം പണിയും.

# ടിമ്പർ മ്യൂസിയം

കല്ലായിപ്പുഴയോരത്ത് തടി വ്യവസായ ചരിത്രം രേഖപ്പെടുത്തുന്ന ടിമ്പർ മ്യൂസിയം.

# കോർപ്പറേഷൻ 60ാം വാർഷികം ഉത്സവമാക്കി മാറ്റും

വ്യാപാരോത്സവം, കലാ സാംസ്‌കാരിക പരിപാടികളുമായി മലബാർ ഫിനാലെ, ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ ഉൾപ്പെടെ അന്താരാഷ്ട്ര ഗാനോത്സവം, പ്രാവ് പറത്തൽ , പട്ടം പറത്തൽ മത്സരം
നഗരചരിത്രം ഗ്രാമങ്ങളിലേക്കെത്തിക്കാൻ പ്രദർശനം.

# ഒറ്റ അടുപ്പ് പൊതു അടുക്കള
പൊതു അടുക്കളയിൽ നിന്ന് വീടുകളിൽ ഭക്ഷണമെത്തിക്കുന്നതിനുള്ള സംവിധാനം. പ്രാദേശിക റെസിഡൻസ് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പത്ത് കേന്ദ്രത്തിൽ പൈലറ്റ് പ്രോജക്ടായി ഒറ്റ അടുപ്പ് പദ്ധതി.

# സ്ത്രീകൾക്ക് മാത്രമായി

വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം, വരക്കൽ ബീച്ചിൽ ലേഡീസ് കോർണർ, സ്ത്രീകൾ പ്രത്യേകം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അറിയിക്കാൻ പോഡ്കാസ്റ്റ് സംവിധാനം, മൊയ്തു മൗലവി സ്മാരകത്തിൽ ശിശു സൗഹൃദ കേന്ദ്രം, മുലയൂട്ടൽ, നാപ്കിൻ വെൻഡിംഗ് കേന്ദ്രങ്ങൾ.

# കോർപ്പറേഷൻ സൂപ്പർ ലീഗ്
ഐ.എസ്.എൽ മാതൃകയിൽ ഫുട്‌ബാൾ അസോസിയേഷനുമായി ചേർന്ന് കോർപ്പറേഷൻ സൂപ്പർ ലീഗ് സംഘടിപ്പിക്കും.

# മറ്റ് പദ്ധതികൾ ഇങ്ങനെ

5000 പേർക്ക് തൊഴിൽ നൽകുന്ന വീ ലിഫ്റ്റ് തൊഴിൽ ദാന പദ്ധതി
വേങ്ങേരി മാർക്കറ്റിൽ കുടുംബശ്രീയുടെ സ്ഥിരം വിപണനമേള
കേരള സോപ്‌സിന്റെ ഭൂമിയിൽ കൺവൻഷൻ സെന്റർ
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഹൈടെക് ഫിഷ് മാൾ
ഇടിയങ്ങര , പുതിയറ , കാരപ്പറമ്പ് മാർക്കറ്റുകളുടെ നവീകരണം

പയ്യാനക്കൽ, എരഞ്ഞിക്കൽ , മൂഴിക്കൽ മാർക്കറ്റുകൾക്ക് സ്ഥലം കണ്ടെത്തൽ
മത്സ്യത്തൊഴിലാളികൾക്ക് ബോട്ട് റിപ്പയറിംഗ് സൗകര്യം
30 വയസിന് മുകളിലുള്ളവരുടെ ആരോഗ്യ പരിശോധന

നഗരത്തിൽ തിയേറ്റർ കോംപ്ലക്‌സ്

സ്ഥിരം നാടക വേദിയും അന്താരാഷ്ട്ര നാടകോത്സവവും

കോഴിക്കോടിനെ പരിസ്ഥിതി സൗഹൃദമാക്കൽ

പ്രധാന തോടുകൾ നവീകരിക്കൽ

5000 എൽ.ഇ.ഡിവിളക്കുകൾ
മുഴുവൻ സ്ഥലത്തും തെരുവ് വിളക്ക് സ്ഥാപിക്കൽ
സ്‌കൂളുകളിൽ സൗരോർജ പ്ലാന്റ്
കോർപ്പറേഷൻ സ്‌പോർട്‌സ് കൗൺസിൽ
എരഞ്ഞിപ്പാലത്ത് ടെന്നീസ് കോർട്ട്
പൊതു ഇടങ്ങളിൽ ഓപ്പൺ ജിം ജിംനാസ്റ്റിക് അക്കാഡമി

നഗരത്തിൽ പ്രത്യേക വാക്‌സിൻ സെന്റർ തുടങ്ങും
കൊവിഡ് പ്രതിരോധ പ്രവർത്തനം

24 ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ
വെസ്റ്റ്ഹിൽ ഹോസ്പിറ്റൽ കോംപ്ലക്‌സ്
തങ്ങൾസ് റോഡ്, വെള്ളയിൽ, മാങ്കാവ്, പള്ളിക്കണ്ടി ആരോഗ്യ കേന്ദ്രം നവീകരിക്കൽ

ഇടിയങ്ങര സി.എച്ച്.സി ഗ്രേഡ് ഉയർത്തൽ

Advertisement
Advertisement