29 കുടുംബങ്ങൾക്ക് ഒരുവർഷത്തിനകം വീട്: മന്ത്രി കെ.എൻ. ബാലഗോപാൽ

Friday 25 March 2022 2:00 AM IST

കൊല്ലം: ഭൂ - ഭവനരഹിതരായ 29 കുടുംബങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ വീട് നൽകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കുളക്കട ഗ്രാമപഞ്ചായത്തിലെ 'ഇടവും കൂടും' പദ്ധതിയുടെ തറക്കല്ലിടീൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഭവന രൂപരേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു.
കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.ടി. ഇന്ദുകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്. രഞ്ജിത്ത്, എ. അജി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സജി കടുക്കാല, ടി. മഞ്ജു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. മോഹനൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജേഷ്, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി വി. സുജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement