നിരോധിത പ്ലാസ്റ്റിക്ക് ബാഗുകൾ പിടികൂടി

Friday 25 March 2022 2:43 AM IST
പെരിന്തൽമണ്ണയിൽ പിടികൂടിയ നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ നിറച്ച ലോറി

പെരിന്തൽമണ്ണ: തമിഴ്‌നാട്ടിൽ നിന്ന് വിൽപ്പനയ്ക്ക് കൊണ്ടുവരികയായിരുന്ന ആറ് ടൺ നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി ബൈപ്പാസ് ജംഗ്ഷന് സമീപം ദുബായിപ്പടി റോഡിൽ വച്ച് പൊലീസും നഗരസഭ ആരോഗ്യവിഭാഗവും ചേർന്ന് പിടിച്ചെടുത്തു. 30 കിലോയുടെ 200 ചാക്കുകളിലായാണ് ബാഗുകളെത്തിച്ചത്. ഇവ നഗരസഭയുടെ ഗോഡൗണിലേക്ക് മാറ്റി. കടത്തിനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു. ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement
Advertisement